| Tuesday, 16th June 2026, 8:17 pm

ഇരട്ട റെക്കോഡിന് വേണ്ടത് വെറും രണ്ട് ഗോള്‍; ലെസ് ബ്ലൂസിന്റെ ഇതിഹാസങ്ങളെ പടിയിറക്കാന്‍ എംബാപ്പെ

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പില്‍ ഫ്രാന്‍സും സെനഗലും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരകത്തില്‍ ആരാവും വിജയം നേടുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇതിനെല്ലാം പുറമെ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ആരാധകരുടെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ്. ഒരു തകര്‍പ്പന്‍ നേട്ടമാണ് അതിന് കാരണം. അതിനായി മത്സരത്തില്‍ വെറും രണ്ട് ഗോളാണ് എംബാപ്പെയ്ക്ക് വേണ്ടത്. സെനഗലിനെതിരെ രണ്ട് ഗോള്‍ നേടിയാല്‍ ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന മിന്നും റെക്കോഡാണ് എംബാപ്പെ പോക്കറ്റിലാക്കുക.

57 ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ ഇതിഹാസം ഒലിവര്‍ ജി റൂഡിനെ മറകടക്കാനാണ് താരത്തിനുള്ള അവസരം.എംബാപ്പെ

എന്നാല്‍ രണ്ട് ഗോളില്‍ മറ്റൊരു വമ്പന്‍ നേട്ടവും കൊയ്യാന്‍ താരത്തിന് സാധിക്കും. ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടും എംബാപ്പെയെ കാത്തിരിക്കുന്നുണ്ട്. ജസ്റ്റ് ഫൊണ്ടെയ്‌നെ മറികടക്കാനാണ് എംബാപ്പെയ്ക്ക് സാധിക്കുക. 1958ലെ ലോകകപ്പിലാണ് ജസ്റ്റ് 13 ഗോളും നേടി ഫ്രാന്‍സിന്റെ അഭിമാനമായത്. നിലവില്‍ 11 ഗോളാണ് എംബാപ്പെയുടെ പക്കലുള്ളത്.

ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍

ഒലിവര്‍ ജി റൂഡ് – 57

കിലിയന്‍ എംബാപ്പെ – 56

തിയറി ഹെന്റി – 51

ആന്റാേയിന്‍ ഗ്രീസ്മാന്‍ – 44

മിഷേല്‍ പ്ലാറ്റിനി – 41

ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍

ജസ്റ്റിന്‍ ഫൊണ്ടെയ്ന്‍ – 13

കിലിയന്‍ എംബാപ്പെ – 12

തിയറി ഹെന്റി – 6

മിഷേല്‍ പ്ലാറ്റിനി – 5

ആന്റോയിന്‍ ഗ്രീസ്മാന്‍ – 4

സിനദിന്‍ സിദാന്‍ – 4

Content Highlight: Kylian Mbappe Need Two Goals To  Achieve Great Records

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more