| Saturday, 6th September 2025, 11:07 am

ഐതിഹാസികം എംബാപ്പെ; ഇനി സൂപ്പര്‍ നേട്ടത്തില്‍ ഹെന്റിയ്‌ക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ഫുട്‌ബോളില്‍ ഐതിഹാസിക നേട്ടം കൊയ്ത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ ഇതിഹാസ താരം തിയറി ഹെന്റിയുടെ റെക്കോഡിനൊപ്പമെത്താനാണ് താരത്തിന് സാധിച്ചത്. ഉക്രൈനെതിരെ നടന്ന 2026 ഫിഫ വേള്‍ഡ് കപ്പ് യോഗ്യത മത്സരത്തില്‍ ഗോള്‍ നേടിയാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഉക്രൈനെതിരെ 82ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയതോടെ താരം ഫ്രാന്‍സിനായുള്ള തന്റെ ഗോള്‍ നേട്ടം 51 ആക്കി ഉയര്‍ത്തി. ഇതോടെയാണ് ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഹെന്റിക്കൊപ്പം എത്തിയത്. ഇരുവരും ഈ ലിസ്റ്റില്‍ ഇപ്പോള്‍ രണ്ടാമതാണ്.

ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാര്‍, എണ്ണം

ഒലിവര്‍ ഗിറൂഡ് – 57

തിയറി ഹെന്റി – 51

കിലിയന്‍ എംബാപ്പെ – 51

അന്റോയിന്‍ ഗ്രീസ്മാന്‍ – 44

മൈക്കിള്‍ പ്ലാറ്റിനി – 41

അതേസമയം, മത്സരത്തില്‍ ഉക്രൈനെതിരെ ഫ്രാന്‍സ് സൂപ്പര്‍ വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാനാണ് ഫ്രാന്‍സിന്റെ വിജയം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാണ് ടീം വിജയിച്ച് കയറിയത്.

മത്സരം തുടങ്ങി പത്ത് മിനിട്ടുകള്‍ക്കം തന്നെ ആദ്യ ഗോള്‍ എത്തിയിരുന്നു. 10ാം മിനിട്ടില്‍ മൈക്കല്‍ ഒലിസെയാണ് ടീമിനായി വല കുലുക്കിയത്. യുവതാരം ബാര്‍ഡിലി ബാര്‍കോളയാണ് ഗോളിനായി അസിസ്റ്റ് നല്‍കിയത്.

പിന്നീട് ഒരുപാട് തവണ ഗോളിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ബോര്‍ഡിന് മാറ്റമൊന്നും സംഭവിച്ചില്ല. ഒരു ഗോള്‍ തന്നെ കളി അവസാനിക്കും കരുതിയിരിക്കെയാണ് എംബാപ്പയുടെ വിജയഗോള്‍ എത്തിയത്. ഏറെ വൈകാതെ ഫൈനല്‍ എത്തിയതോടെ ഫ്രാന്‍സ് വിജയിക്കുകയായിരുന്നു.

മത്സരത്തില്‍ പന്തടക്കത്തിൽ നേരിയ മുൻതൂക്കം ഫ്രാൻസിന് തന്നെയായിരുന്നു. ടീമിന് 56 ശതമാനമായിരുന്നു പൊസഷന്‍. ആര്‍ ഷോട്ട് ഓണ്‍ ടാര്‍ഗറ്റടക്കം 16 ഷോട്ടുകളാണ് എംബാപ്പെയും കൂട്ടരും എതിരാളികളുടെ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തത്.

അതേസമയം, ഉക്രൈനിന്റെ പന്തടക്കം 44 ശതമാനമായിരുന്നു. അവര്‍ എട്ട് തവണയാണ് ഫ്രാന്‍സിന്റെ ഗോള്‍ വല ഉന്നം വെച്ച് അടിച്ചത്. അതില്‍ മൂന്നെണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.

Content Highlight: Kylian Mbappe equals the record of Thierry Henry in all time top scorers for France

We use cookies to give you the best possible experience. Learn more