2026ലെ ബാലൺ ഡി ഓർ അവാർഡ് ആര് നേടുമെന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. 2026 ബാലൺ ഡി ഓർ അവാർഡിനുള്ള 30 താരങ്ങളുടെ നോമിനേഷൻ പട്ടിക ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒക്ടോബർ 26നാണ് ബാലൺ ഡി ഓർ അവാർഡ് പ്രഖ്യാപിക്കുക.
2026 ഫിഫ ലോകകപ്പ് നേടിയ സ്പെയിനിൽ നിന്നും ആറ് താരങ്ങൾ ഇടം നേടി. അർജന്റൈൻ ഇതിഹാസം ലയണൽ മെസി പട്ടികയിൽ തിരിച്ചെത്തിയത് ഏറെ ശ്രദ്ധേയമായി. ഹാരി കെയ്ൻ, ലാമിൻ യമാൽ, കിലിയൻ എംബാപ്പെ എന്നീ വമ്പൻ താരങ്ങളും ലിസ്റ്റിൽ ഇടം നേടി.
ബാലൺ ഡി ഓർ നേടാൻ വ്യക്തിഗത നേട്ടങ്ങൾ മതിയെന്ന് തെളിയിച്ച താരങ്ങൾ ചരിത്രത്തിലുണ്ട്. ഒരു സീസണിൽ ഒരു കിരീടവും നേടാതെ കിരീടം നേടിയത് ആറ് താരങ്ങളാണ്. ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത് പ്രഥമ ബാലൺ ഡി ഓർ ജേതാവായ മുൻ ഇംഗ്ലീഷ് താരം സ്റ്റാൻലി മാത്യൂസാണ്. 1956ലായിരുന്നു താരത്തിന്റെ നേട്ടം.
1964ൽ സ്കോട്ടിഷ് ഇതിഹാസം ഡെനിസ് ലോയും 1970ൽ ജർമൻ ഇതിഹാസം ഗെർഡ് മുള്ളറും ഒരു കിരീടവും നേടാതെ ബാലൺ ഡി ഓർ കൈപ്പിടിയിലാക്കി. 1978ൽ ഇംഗ്ലീഷ് ഇതിഹാസം കെവിൻ കീഗനും ഈ നേട്ടം സ്വന്തമാക്കി.
21ാം നൂറ്റാണ്ടിൽ ഈ ഇത്തരത്തിൽ ബാലൺ ഡി ഓർ നേടിയത് രണ്ട് താരങ്ങൾ മാത്രമാണ്. പോർച്ചുഗീസ് ഇതിഹാസങ്ങളായ ലൂയിസ് ഫിഗോ 2000ത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ 2013ലുമാണ് ഈ നേട്ടത്തിലെത്തിയത്.
ഇത്തവണ എംബാപ്പെ ബാലൺ ഡി ഓർ നേടുകയാണെങ്കിൽ ഈ താരങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് സ്‌ട്രൈക്കറും ഇടം നേടും. റയൽ മാഡ്രിഡിനൊപ്പം എംബാപ്പെക്ക് കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും നേടാൻ സാധിച്ചിരുന്നില്ല.
എന്നാൽ ലോകകപ്പിൽ നടത്തിയ പ്രകടനങ്ങളും ക്ലബ്ബ് ഫുട്ബോളിലെ വ്യക്തിഗത നേട്ടങ്ങളും പരിഗണിക്കുമ്പോൾ എംബാപ്പെക്ക് ബാലൺ ഡി ഓർ നേടാനാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണ് എംബാപ്പെ ഇത്തവണ തന്റെ പോരാട്ടം അവസാനിപ്പിച്ചത്. 22 ഗോളുകളുമായാണ് എംബാപ്പെ ഒന്നാമതെത്തിയത്. 10 ഗോളുകളാണ് എംബാപ്പെ 2026 ലോകകപ്പിൽ സ്വന്തമാക്കിയത്.
ജൂഡ് ബെല്ലിങ്ഹാം-ഇംഗ്ലണ്ട്
പൗ കുബാർസി-സ്പെയ്ൻ
മാർക് കുക്കുറല്ലേ-സ്പെയ്ൻ
ഒസ്മാൻ ഡെമ്പലെ-ഫ്രാൻസ്
ലൂയിസ് ഡയസ്-കൊളംബിയ
ബ്രൂണോ ഫെർണാണ്ടസ്-പോർച്ചുഗൽ
ഗബ്രിയേൽ മഗൽഹേസ്-ബ്രസീൽ
എർലിങ് ഹാലണ്ട്-നോർവേ
അഷ്റഫ് ഹക്കിമി-മൊറോക്കോ
ഹാരി കെയ്ൻ-ഇംഗ്ലണ്ട്
ക്വിച്ച ക്വാരത്സ്ഖേലിയ-ജോർജിയ
ലാമിൻ യമാൽ-സ്പെയ്ൻ
സാദിയോ മാനെ-സെനഗൽ
മാർക്വിനോസ്-ബ്രസീൽ
ലൗട്ടാരോ മാർട്ടിനെസ്-അർജന്റീന
കിലിയൻ എംബാപ്പെ-ഫ്രാൻസ്
നുനോ മെൻഡസ്-പോർച്ചുഗൽ
ലയണൽ മെസി-അർജന്റീന
ജോവോ നെവാസ്-പോർച്ചുഗൽ
മൈക്കൽ ഒലീസെ-ഫ്രാൻസ്
വില്ലിയൻ പാച്ചോ-ഇക്വഡോർ
ജൂലിയൻ ക്വിനോൺസ്-മെക്‌സിക്കോ
ഡെക്ലാൻ റൈസ്-ഇംഗ്ലണ്ട്
റോഡ്രി-സ്പെയ്ൻ
ഫാബിയാൻ റൂയിസ്-സ്പെയ്ൻ
വില്യം സാലിബ-ഫ്രാൻസ്
ഫെറാൻ ടോറസ്-സ്പെയ്ൻ
ദയോത് ഉപമകാനോ-ഫ്രാൻസ്
വിനീഷ്യസ് ജൂനിയർ-ബ്രസീൽ
വിറ്റിൻഹ-പോർച്ചുഗൽ
Content Highlight: Kylian Mbappe chance to enters a rare list in Ballon d or