ലോക ഫുടബോളില്‍ നിലവില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരാളാണ് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ. ലാലിഗയില്‍ റയല്‍ മാഡ്രിഡിനായും ദേശീയ ടീമായ ഫ്രാന്‍സിനായും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കടുത്ത ആരാധകനായ താരം ഇതിഹാസത്തിന്റെ പല റെക്കോഡുകളും നോട്ടമിട്ടാണ് മുന്നേറുന്നത്.
റയല്‍ മാഡ്രിഡില്‍ റോണോ പടുത്തുയര്‍ത്തിയ മറ്റൊരു റെക്കോഡാണ് ഇപ്പോള്‍ എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോഡ് തന്റെ പേരിലാക്കാന്‍ ഫ്രഞ്ച് താരത്തിന് അവസരമുണ്ട്. അതിനായി താരത്തിന് ഒരു രണ്ട് ഗോളുകള്‍ മാത്രം മതി.
കിലിയന്‍ എംബാപ്പെ. Photo: Match90/x.com
നിലവില്‍ ഈ വര്‍ഷം എംബാപ്പെ റയലിനായി 58 ഗോളുകള്‍ നേടിയിട്ടുണ്ട്. 57 മത്സരങ്ങളില്‍ കളിച്ചായിരുന്നു 27കാരന്റെ ഈ നേട്ടം. ഇത്രയും ഗോളുമായി താരം 2012ല്‍ റോണോ കുറിച്ച നേട്ടത്തിനൊപ്പം എത്തി. ഈ വര്‍ഷം തന്നെ റയല്‍ മാഡ്രിഡിനായി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമാതാവാന്‍ എംബാപ്പെയ്ക്ക് സാധിക്കും
ഈ വര്‍ഷം ഇനി എംബാപ്പെയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഈ മത്സരത്തില്‍ രണ്ട് തവണ വല കുലുക്കാന്‍ സാധിച്ചാല്‍ 2013ല്‍ റോണോ കുറിച്ച നേട്ടം താരത്തിന് മറികടക്കാനാവും. ആ വര്‍ഷം പോര്‍ച്ചുഗല്‍ ഇതിഹാസം 59 ഗോളുകളാണ് നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് ജേഴ്സിയിൽ. Photo: Transfer News Live/x.com
(താരം – വര്‍ഷം – ഗോള്‍ എന്നീ ക്രമത്തില്‍)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2013 – 59
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2012 – 58
കിലിയന്‍ എംബാപ്പെ – 2025 – 58*
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2014 – 56
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2015 – 54
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2011 – 53
റയല്‍ മാഡ്രിഡിന് ലാലിഗയില്‍ ഒരു മത്സരം കൂടി ബാക്കിയുണ്ട്. നാളെ പുലര്‍ച്ചെയ്ക്കാണ് ഈ മത്സരം. സെവിയ്യയാണ് ഈ മത്സരത്തിലെ എതിരാളികള്‍. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം അരങ്ങേറുക.
Content Highlight: Kylian Mbappe needs 2 goals to surpass Cristiano Ronaldo to become the player with most goals for Real Madrid in a calendar year