| Sunday, 16th August 2026, 5:20 pm

'കുട്ടി സഖാവ്' ഇൻസ്റ്റഗ്രാം പേജിന് മെറ്റയുടെ വിലക്ക്; മെറ്റ നയങ്ങൾ ലംഘിച്ചിട്ടില്ലെന്ന് പേജ് കൈകാര്യം ചെയ്യുന്നവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇൻസ്റ്റഗ്രാം പേജായ ‘കുട്ടി സഖാവ്’ മെറ്റ വിലക്കി. ഈ പേജിൽ വന്ന മുഹമ്മദ് സിയാൻ എന്ന കുട്ടിയുടെ ഒരു വീഡിയോ വൈറലായതിന് പിന്നാലെയാണ് മെറ്റ ഈ ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തത്. സിയാൻ അടക്കമുള്ള കുട്ടികൾ പാർട്ടി ഓഫീസ് എന്ന് പറഞ്ഞുകൊണ്ട് മരങ്ങൾ വെച്ചുകെട്ടിക്കൊണ്ടുള്ള ഒരിടം നിർമിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആയിരുന്നു പങ്കുവെച്ചത്.

24 മണിക്കൂറിനകം രണ്ട് മില്യൺ വ്യൂസ് ഈ വീഡിയോക്ക് ലഭിച്ചിരുന്നു. ഈ വീഡിയോയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസും അടക്കമുള്ളവർ അഭിനന്ദനമറിയിച്ച് കമന്റും ചെയ്തിരുന്നു.

ഇൻസ്റ്റഗ്രാം പേജ് പൂട്ടിയപ്പോൾ ആദ്യം വിഷമം തോന്നിയെന്നും ഇപ്പോൾ വിഷമമില്ലെന്നും സിയാൻ ഒരു ടി.വി ചാനലിനോട് സംസാരിക്കവെ പറഞ്ഞു. ഇനിയും പേജുണ്ടാക്കി വീഡിയോ ഇടുമെന്നും സിയാൻ പറഞ്ഞു.

‘എന്ത് വിഷമം. നമ്മുടെ ചങ്കിലുണ്ട് ചെങ്കൊടി. ആ ചെങ്കൊടി പോവില്ല. അക്കൗണ്ട് പോയപ്പോൾ വിഷമം തോന്നിയിരുന്നു. കുറേ വിഷമം തോന്നിയിരുന്നു. ഇപ്പോൾ പക്ഷേ പ്രശ്നമില്ല. ഇനിയും നമ്മൾ ഇടും,’ സിയാൻ പറഞ്ഞു.

ഇന്ന് (ഓഗസ്റ്റ് 16, ഞായർ) രാവിലെയാണ് ഇൻസ്റ്റ പേജ് നീക്കം ചെയ്യപ്പെട്ട വിവരം അറിഞ്ഞതെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ മെറ്റക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ആ ഇമെയിലിന് മറുപടി ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മെറ്റ നയങ്ങൾ ലംഘിക്കുന്ന തരം ഉള്ളടക്കം ഒന്നും ഇൻസ്റ്റ പേജിൽ ഇല്ലമായിരുന്നു. പ്രത്യേകിച്ച് വയലേഷൻ എതിർക്കുന്ന മറ്റല്ലെങ്കിൽ ഇങ്ങനെ മെറ്റ ഡിലീറ്റ് ചെയ്യേണ്ട ആവശ്യമുള്ള മറ്റു കണ്ടെന്റുകൾ ഒന്നും ഇട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മാതാപിതാക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത്. തങ്ങളാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് ബയോയിൽ തന്നെ ചേർത്തിട്ടുണ്ട്. കുട്ടികളുടെ കോൺടെന്റ് വരുമ്പോൾ അങ്ങനെ ചെയ്യണം എന്നാണ് മെറ്റയുടെ റൂൾസ്. അതുപോലും തങ്ങൾ കൃത്യമായിട്ട് പാലിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

വയലേഷൻ വരേണ്ട കണ്ടെന്റോ കാര്യങ്ങളോ ഒന്നും തന്നെ അക്കൗണ്ടിൽ ഇല്ലമായിരുന്നു. അതിൽ വന്ന കണ്ടെന്റ് ഒന്ന് നമ്മുടെ ഫാമിലി റിലേറ്റഡ് ആയിട്ടുള്ള കുറച്ച് വീഡിയോകളോ പൊളിറ്റിക്കൽ റിലേറ്റഡ് വീഡിയോകളോ ആണ്. പൊളിറ്റിക്കൽ റിലേറ്റഡ് ആയിട്ടുള്ള വീഡിയോയിൽ പോലും മറ്റു പാർട്ടികളെ നമ്മൾ താറടിച്ചു കാണിക്കുകയൊന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Content Highlight: Kutti Sakhakkal Instagram Page Blocked by Meta

We use cookies to give you the best possible experience. Learn more