| Thursday, 29th May 2025, 10:19 pm

കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്റ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് നടപടി. എന്‍.എച്ച്.എ.ഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടതായും വിവരമുണ്ട്.

നിര്‍മാണത്തില്‍ നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് തെറ്റ് പറ്റിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്റ് ചെയ്ത് നടപടി.

സുരക്ഷാ കണ്‍സള്‍ട്ടന്റ്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. കരാറുകാരന്‍ മേല്‍പാലം സ്വന്തം ചെലവില്‍ നിര്‍മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു.

ദേശീയപാത തകര്‍ന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നാലെ വിശദമായ പഠനത്തിന് എക്‌സ്‌പേര്‍ട്ട് കമ്മറ്റിയും രൂപീകരിച്ചതായാണ് വിവരം.

Content Highlight: Kuriad National Highway collapse; NHAI Project Director suspended

We use cookies to give you the best possible experience. Learn more