| Tuesday, 28th July 2026, 2:03 pm

ഇപ്പോഴും സിനിമയില്‍ സ്ട്രഗിള്‍ ചെയ്യുന്നുണ്ട്, കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

അജ്മല്‍ കെ

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. പ്രണയ നായകനില്‍ നിന്ന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് താരം. സമീപകാലത്ത് നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ അദേഹം നേടിയിട്ടുണ്ട്. ജീവിതത്തില്‍ എപ്പോഴും വെല്ലുവിളികള്‍ ഉണ്ടാകുമെന്നും വെല്ലുവിളികളിലൂടെയാണ് വളര്‍ച്ച ഉണ്ടാകുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തന്റെ പുതിയ സിനിമയായ ഉന്മാദത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം. ഷാഹി കബീറിന്റെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉന്മാദത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഉന്മാദം. Photo: X.com

‘ഇപ്പോഴും ഞാന്‍ സിനിമാജീവിതത്തില്‍ സ്ട്രഗിള്‍ നേരിടുന്നുണ്ട്. നേരിടുന്ന പ്രധാന സ്ട്രഗിള്‍ എന്നത് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ കണ്ടെത്തുക എന്നതാണ്. ഇപ്പോള്‍ ലഭിക്കുന്ന കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞത് തന്നെയാണ്. പക്ഷെ വീണ്ടും വീണ്ടും അതിലും ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോ തുടങ്ങിയ ടാഗ് ലൈനുകളില്‍ ആയിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇന്ന് തന്നെ ഒരു നടനെന്ന നിലയില്‍ അംഗീകരിക്കുന്നുണ്ട്. അത് കേള്‍കുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാലങ്ങളായുള്ള എന്റെ സ്ട്രഗിളിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ഇത്തരം റോളുകള്‍ ലഭിക്കുന്നത്. ഞാന്‍ ആരാധിക്കുന്ന നടന്മ്മാരോടൊപ്പം എന്റെ പേര് ചേര്‍ത്ത് വായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും’ താരം പറഞ്ഞു.

സ്റ്റാര്‍ഡം തനിക്ക് പ്രധാനമാണ്. ഒരു നല്ല സ്റ്റാറിന്റെ സിനിമകള്‍ നല്ല പ്ലാറ്റുഫോമുകളിലെത്തിക്കാനും കാര്യങ്ങളെ എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. നല്ലൊരു ടെക്‌നിക്കല്‍ ടീമിനെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ ഒരു മുന്‍നിര താരത്തിന് സാധ്യമാകും. അതേസമയം, ഇന്നത്തെ മലയാള സിനിമയില്‍ മികച്ച അഭിനേതാക്കളെയാണ് സ്റ്റാറുകളായും കണക്കാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍. Photo: X.com

ഷാഹി കബീര്‍ തിരക്കഥ ഒരുക്കി കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉന്മാദം’. എഡിറ്ററായി ശ്രദ്ധേയനായ കിരണ്‍ ദാസ് പാവ, ഇഷ്‌ക്, അമ്പിളി, മൂത്തോന്‍, ജോജി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇഷ്‌ക് എന്ന ചിത്രത്തിലെ എഡിറ്റിങിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തിലെത്തുന്ന ഉന്മാദം ജൂലൈ 31-ന് തിയേറ്ററുകളിലെത്തും.

Content Highlight: Kunchako Boban talks about the struggle to survive in Cinema

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more