മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനടന്മാരുടെ ലിസ്റ്റില്‍ എന്നും ഇടമുള്ള അഭിനേതാവാണ് കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായ അനിയത്തിപ്രാവ്, നിറം, പ്രിയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായി മാറിയ കുഞ്ചാക്കോയുടെ ചിത്രങ്ങള്‍ക്ക് വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. പിന്നീട് തന്റെ കരിയറില്‍ കുഞ്ചാക്കോ ബോബന് തടസമായി നിന്നതും ഈ ചോക്ലേറ്റ് ഹീറോ പരിവേഷം തന്നെയായിരുന്നു.
പക്ഷേ മികച്ച കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളിലൂടെയും അവയെ പുതുമയോടെ അവതരിപ്പിക്കുന്ന കുഞ്ചാക്കോയുടെ വിജയകരമായ പരിശ്രമത്തിലൂടെയും പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങളുമായി താരം എത്തുകയായിരുന്നു. സീനിയേഴ്‌സ്, വിശുദ്ധന്‍, ടേക്ക് ഓഫ്, വേട്ട, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ വേഴ്‌സറ്റാലിക്ക് ഉദാഹരണങ്ങളാണ്. ഇക്കൂട്ടത്തിലേക്ക് പുതിയ കൂട്ടിച്ചര്‍ക്കലായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഒരു ദുരൂഹ സാഹചര്യത്തിലുമുണ്ടെന്ന് കാണാം.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. Photo: TOI
ഇത്തരത്തില്‍ താരത്തിന്റെ കരിയറിനെ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഏല്‍സമ്മ എന്ന ആണ്‍കുട്ടി. സാധാരണയായി പളപളപ്പുള്ള റൊമാന്റിക് ഹീറോ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരം അതില്‍ നിന്നെല്ലാം മാറി പാല്‍ക്കാരനായ പാലുണ്ണിയായിട്ടായിരുന്നു വേഷമിട്ടത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ലാല്‍ ജോസ് നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് കുഞ്ചാക്കോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
‘ഏല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ പാലുണ്ണി എന്ന കഥാപാത്രം ചെയ്യുമ്പോള്‍ ലാല്‍ ജോസ് എന്നോട് പറഞ്ഞ കാര്യം അന്ന് വളരെ റെലവന്റായിരുന്നു. പക്ഷേ അത് തമാശയുടെ മേമ്പൊടിയോടെയാണ് അദ്ദേഹം പറഞ്ഞതെങ്കിലും വളരെ സീരിയസ് ആയിട്ടുള്ള ആസ്‌പെക്ട് അതില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. ചിത്രത്തില്‍ എന്റെ കഥാപാത്രം കറവക്കാരനാണ്. ബോഡി ടാന്‍ ചെയ്ത് മീശയും മുടിയുമെല്ലാം വെട്ടി ഒരു റെയ്ബന്‍ ഗ്ലാസൊക്കെ വെച്ചിട്ടാണ് ചിത്രത്തില്‍ എന്റെ ലുക്ക്.
ലാലു എന്നോട് പറഞ്ഞത് ഈ വേഷത്തിലൂടെ നീ രക്ഷപ്പെട്ടാല്‍ രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ നീ വീണ്ടും ബൈക്ക് കാലിന്റെ ഇടയില്‍ വെച്ച് തന്നെ പോകേണ്ടി വരുമെന്നാണ്,’ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞു.
ഏല്‍സമ്മ എന്ന ആണ്‍കുട്ടി. Photo: Movie crow
താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ന്നാ താന്‍ കേസ് കൊടിന്റെ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബന്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. ദിലീഷ് പോത്തന്‍, ചിദംബരം, സജിന്‍ ഗോപു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: kunchako Boban talks about Director Lal Jose’s Instructions for his career