| Saturday, 5th November 2022, 12:49 pm

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിച്ച് ചോദിക്കുന്നു 'എന്താടാ സജി'? ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം എന്താടാ സജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഗോഡ്ഫി ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. നായികയായി എത്തുന്നത് നിവേദ തോമസാണ്.

ഫണ്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിച്ചെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരുവരുടേയും ആരാധകര്‍ കാണുന്നത്.

സ്വപ്‌നക്കൂട്, കിലുക്കം കിലു കിലുക്കം, ലോലിപോപ്പ്, ഷാജഹാനും പരീക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചുള്ള കോമ്പോ ഏറെ ചര്‍ച്ചയായിരുന്നു. ഡിയര്‍ ബഡ്ഡി ജയസൂര്യക്കും ഫുഡീ ബഡ്ഡി നിവേദ തോമസിനൊപ്പമെന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള നര്‍മ സംഭാഷണം ഉള്‍ക്കൊള്ളുന്ന ‘എന്താടാ സജി’യുടെ ഫീല്‍ ഗുഡ് മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ മുമ്പ് പുറത്തിറക്കിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം സംവിധായകന്‍ തന്നെയായിരുന്നു പ്രഖ്യാപനം നടത്തിയത്. ഗോഡ്ഫി ബാബു തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ എടുത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും ടൈറ്റില്‍ ഡിസൈനും ഉപയോഗിച്ച് ആകാശത്ത് നിന്നുള്ള ഒരു ശബ്ദം, ”എന്താടാ സജി. പാക്ക് അപ്പ്” എന്നായിരുന്നു പോസ്റ്ററില്‍ ചിത്രീകരിച്ചത്.

ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റിങ്.

അതേസമയം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

content highlight: kunchakko boban and jayasurya new movie poster out

Latest Stories

We use cookies to give you the best possible experience. Learn more