| Saturday, 25th July 2026, 10:20 am

സെന്‍സര്‍ ചെയ്യുന്നവര്‍ ഞെട്ടിപ്പോയി, ഇത് ഷാഹി കബീര്‍ തന്നെയല്ലേ എഴുതിയതെന്ന് അവര്‍ക്ക് സംശയമായി; കുഞ്ചാക്കോ ബോബന്‍

ആര്യ.പി

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ ‘ഉന്മാദം’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്മാദം. കുഞ്ചാക്കോ ബോബാന്‍-ലിജോമോള്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീറിന്റേതാണ്.

വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ടീം ഉന്മാദം PHOTO: Mathrubhumi

സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ച് തമാശരൂപേണ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോബോന്‍. ഷാഹി കബീറിന്റെ സിനിമയ്ക്ക് ആദ്യമായാണ് യു/എ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതെന്നും അതിന്റെയൊരു മേന്മയും മെച്ചവും ഉന്മാദത്തിനുണ്ടാകുമെന്നും കുഞ്ചാക്കോ ബോന്‍ പറഞ്ഞു.

അവര്‍ ഞെട്ടിപ്പോയി. ഇത് ഷാഹി കബീര്‍ തന്നെയല്ലേ എഴുതിയതെന്ന് അവര്‍ക്ക് സംശയമായെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്റെ ട്രോള്‍.

സാധാരണ ഷാഹി കബീര്‍ ചിത്രങ്ങള്‍ ‘ഡാര്‍ക്ക്’ ആയിരിക്കുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷയില്‍ നിന്നുള്ള ഒരു മാറ്റമായിരിക്കും ‘ഉന്മാദം’ എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും സിനിമയുടെ അവസാനം നായകന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ അതല്ല സിനിമയെന്നും അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഉന്മാദ’ത്തിലെ ഷെല്ലി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളും സാഹചര്യങ്ങളും ഷാഹി കബീറിന്റെ തന്നെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അതിനെ കുറച്ചുകൂടി സിനിമാറ്റിക് ആയി നമ്മള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഉന്മാദം സിനിമയില്‍ നിന്ന് photo: Trailer Sceengrab/youtube

ഈ വേഷം ചെയ്യാന്‍ തനിക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ടി വന്നില്ലെന്നും ഷാഹിയെ നോക്കിയാല്‍ തന്നെ അത് എങ്ങനെ ചെയ്യണമെന്ന് മനസ്സിലാകുമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ഷെല്ലി എന്നാല്‍ ഷാഹി തന്നെയാണ്. ഇയാളെ നോക്കിയാല്‍ എനിക്ക് മാനറിസമൊക്കെ പിടിക്കാന്‍ പറ്റിയിരുന്നു. അദ്ദേഹം ഷൂട്ടില്‍ ഉടനീളം ഉണ്ടായത് ഒരു സൗകര്യം കൂടിയായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban trolls Shahi Kabir on the Scipt of Unmadham

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more