| Sunday, 26th April 2026, 5:09 pm

ഞാന്‍ ശവമാണ്, ഞാനെങ്ങനെ നിങ്ങളെ സഹായിക്കുമെന്ന് പറഞ്ഞ് ജഗതി ചേട്ടന്‍ വെറുതെ നിന്നു, പണി മൊത്തം ഞങ്ങള്‍ക്കും: കുഞ്ചാക്കോ ബോബന്‍

അമര്‍നാഥ് എം.

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. നായകനായ ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ റൊമാന്റിക് ചിത്രങ്ങളിലൂടെ ഒരു തലമുറയുടെ ഹരമായി മാറി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന താരം തിരിച്ചുവരവില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് സിനിമാപ്രേമികളെ ഞെട്ടിച്ചു.

തന്നിലെ നടന് പരമാവധി വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ കുഞ്ചാക്കോ ബോബന് സാധിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തിലും തന്റെ പ്രകടനം കൊണ്ട് ചാക്കോച്ചന്‍ വിസ്മയിപ്പിച്ചു. കരിയറിന്റെ തുടക്കകാലത്ത് ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

കുഞ്ചാക്കോ ബോബന്‍ Photo: Screen grab/ Pearley Maaney show

കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ചന്ദാമാമ. ഹോളിവുഡ് ചിത്രം വീക്കെന്‍ഡ് അറ്റ് ബെറീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം പലരുടെയും ഫേവറെറ്റായി ചന്ദാമാമ മാറി. ചിത്രത്തിലെ ഷൂട്ടിങ് രംഗങ്ങള്‍ രസകരമായിരുന്നെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

‘ആ സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ ഷൂട്ടിങ് മൊത്തം നല്ല രസമായിരുന്നു. ആലപ്പുഴയിലായിരുന്നു കൂടുതലും ഷൂട്ട് ചെയ്തത്. സെക്കന്‍ഡ് ഹാഫില്‍ ജഗതി ചേട്ടന്റെ ക്യാരക്ടര്‍ മരിക്കുന്നുണ്ട്. പിന്നീട് പുള്ളിയെ ചുമന്നുകൊണ്ട് ഞാനും സുധീഷും കൂടി നടക്കുകയാണ്. ജഗതി ചേട്ടന്‍ കറക്ട് മീറ്ററിലാണ് പെര്‍ഫോം ചെയ്യുന്നത് ഡെഡ് ബോഡിയായതുകൊണ്ട് പുള്ളി അധികം ബലം പിടിക്കുന്നില്ല. വെയിറ്റ് മൊത്തം ഞങ്ങള്‍ക്കാണ്.

എന്തെങ്കിലും ഹെല്‍പ് ചെയ്യുമോ എന്ന് ജഗതി ചേട്ടനോട് ചോദിച്ചപ്പോള്‍ ‘എടാ, ഞാന്‍ ശവമാണ്. ശവമായ ആള്‍ നിങ്ങളെ എങ്ങനെ സഹായിക്കാനാണ്’ എന്ന് പറഞ്ഞ് പുള്ളി സാധാരണ രീതിയില്‍ അങ്ങ് നിന്നു. പിന്നെ ഒരുവിധത്തില്‍ ഞങ്ങള്‍ ആ പടത്തില്‍ അഡ്ജസ്റ്റ് ചെയ്ത് പെര്‍ഫോമന്‍സ് നടത്തി. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതെല്ലാം നല്ല ഫണ്‍ ആണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാളും കുഞ്ചാക്കോ ബോബനും ഒന്നിച്ച ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. വിഷു റിലീസായെത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ സജിന്‍ ഗോപു, ദിലീഷ് പോത്തന്‍, ചിദംബരം തുടങ്ങിയവരും വേഷമിട്ടു. ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല.

Content Highlight: Kunchacko Boban shares the shooting experience with Jagathy in Chandamama movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more