ജീവിതത്തില്‍ ലഹരിക്ക് ഇതുവരെ അടിമപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് നടന് കുഞ്ചാക്കോ ബോബന്. സിനിമയും സ്പോര്‍ട്സുമാണ് തന്റെ ഏറ്റവും വലിയ ലഹരിയെന്നും താരം പറയുന്നു. സിഗരറ്റ് വലിക്കുന്ന സീനുകളില്‍ വെറുതെ പുക ഊതിക്കളിക്കുകയാണ് പതിവെന്നും അല്ലാതെ വലിക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്നും കുഞ്ചാക്കോ ബോബന് കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗിക്കുന്നതിലൂടെ ആളുകള്‍ക്ക് എന്ത് കിക്കാണ് ലഭിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. ഡ്രൈവിങ്ങും മ്യൂസിക്കും യാത്രകളുമെല്ലാം ചെയ്യുമ്പോഴാണ് തനിക്ക് ഹൈ കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യത്തിന് ദോഷമില്ലാത്ത ഹൈയാണ് താന്‍ എപ്പോഴും ചെയ്യുന്നതെന്നും താരം പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്.
കുഞ്ചാക്കോ ബോബന് Photo: Screen grab/ Movie world media
‘എന്റെ അച്ഛന് നല്ല ചെയിന്‍ സ്മോക്കറായിരുന്നു. അതിന്റെ ഏറ്റവും മോശം അവസ്ഥയൊക്കെ നേരിട്ട് കണ്ടതുകൊണ്ട് ഇതുവരെ പുകവലി ട്രൈ ചെയ്ത് നോക്കണമെന്ന് തോന്നിയിട്ടില്ല. ആളുകള്‍ക്ക് അത് ചെയ്യുന്നതിലൂടെ എന്ത് കിക്കാണ് കിട്ടുന്നതെന്ന് എനിക്കറിയില്ല. സിനിമയില്‍ സിഗരറ്റ് വലിക്കുന്ന ഷോട്ട് ഉണ്ടെങ്കില്‍ വെറുതെ പുക ഊതിക്കളിക്കുക മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ.
ഇന്റന്‍സായിട്ടുള്ള ഷോട്ടാണെങ്കില്‍ എനിക്ക് ബുദ്ധിമുട്ടാകും. ഒരുതവണ പുക ഉള്ളിലേക്ക് വലിച്ചിട്ട് ലങ്സില്‍ തട്ടിയിട്ടുണ്ടായിരുന്നു. അഞ്ച് മിനിറ്റ് നേരം തല കറങ്ങി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതിന് ശേഷം അങ്ങനത്തെ ഷോട്ടുകള്‍ ചെയ്യാറില്ല. ഇനി അങ്ങനെ ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ഒറ്റ ടേക്കില്‍ ഓക്കെയാകണം. അതില്‍ കൂടുതല്‍ പോയാല്‍ ശരിയാകില്ല.
തീവണ്ടി Photo: Theatrical poster
തീവണ്ടി എന്ന സിനിമയുടെ കഥ ആദ്യം എന്നോടാണ് പറഞ്ഞത്. കഥ കേട്ടപ്പോള്‍ അതില്‍ ഒരുപാട് തവണ സിഗരറ്റ് വലിക്കേണ്ടി വരുമെന്ന് മനസിലായി. ആ സംവിധായകനോട് ‘സുഹൃത്തേ, എന്നെ വെച്ച് ഈ പടം ചെയ്യുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കും. വേറെ ആരെയെങ്കിലും നോക്കിക്കോളൂ’ എന്ന് പറഞ്ഞിരുന്നു. ആ സിനിമ വേണ്ടെന്ന് വെച്ചതാണ്.
മദ്യത്തിന്റെ കാര്യത്തിലും ഇതുപോലെ തന്നെ. അത്തരം കാര്യങ്ങള്‍ എനിക്ക് ഹൈ തരാറില്ല. സിനിമ, സ്പോര്‍ട്സ്, യാത്ര മ്യൂസിക് എന്നിവയാണ് എന്റെ ഹൈ’ കുഞ്ചാക്കോ ബോബന് പറഞ്ഞു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഹെയ്ല്‍ മേരി റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് നായിക. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഹക്കിം ഷാ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Kunchacko Boban saying saying he never tried smoking and drinking