| Tuesday, 9th June 2026, 1:20 pm

കാമുകിക്ക് വേണ്ടി പ്രതികാരം ചെയ്യാനിറങ്ങിയതാ... പക്ഷേ, ഭാര്യക്കും മകള്‍ക്കും അപകടം വരാന്‍ പാടില്ല, പേട്രിയറ്റിലെ മൈക്കിള്‍ ദേവസ്സിയെ വറുത്ത് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഹൈപ്പിന്റെ കൊടുമുടിയില്‍ കയറിയ ചിത്രമാണ് പേട്രിയറ്റ്. ഇരുവര്‍ക്കുമൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര അണിനിരന്നപ്പോള്‍ ഹൈപ്പ് വീണ്ടും ഉയര്‍ന്നു.

എന്നാല്‍ മാസ് മസാല സിനിമ പ്രതീക്ഷിച്ചവര്‍ക്ക് സാധാരണ ഡ്രാമ നല്‍കിയതോടെ പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ വീണു. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ട്രോള്‍ മെറ്റീരിയലാകുമെന്ന കരുതിയ ഭാഗങ്ങളെല്ലാം കൃത്യമായി ട്രോളിന് ഇരയാകുന്നുണ്ട്. അത്തരത്തിലൊന്നാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച മൈക്കള്‍ ദേവസ്സി എന്ന കഥാപാത്രം.

മമ്മൂട്ടി അവതരിപ്പിച്ച ഡാനിയലിന് ശേഷം ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പേസ് ഉള്ളത് മൈക്കളിനാണ്. എന്നാല്‍ പേട്രിയറ്റിലെ ഏറ്റവും മോശം ക്യാരക്ടര്‍ ബില്‍ഡിങ് മൈക്കളിന്റേതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഫഹദിന്റെ ശക്തി കോര്‍പ്പറേഷനെതിരെ പോരാടുന്ന ഡാനിയേലിന് നിര്‍ണായക വിവരം കൈമാറുന്നത് മൈക്കിളാണ്.

എന്തിനാണ് ഈ വിവരം കൈമാറുന്നതെന്ന് ഡാനി ചോദിക്കുമ്പോള്‍ ‘എന്റെ കാമുകി ജ്യോതിയുടെ മരണത്തില്‍ ശക്തി ഗ്രൂപ്പിന് പങ്കുണ്ട്. എനിക്ക് പ്രതികാരം ചെയ്യണം’ എന്നാണ് മൈക്കിളിന്റെ മറുപടി. സ്വന്തം കാമുകിയുടെ മരണത്തില്‍ പ്രതികാരത്തിനായി ഇറങ്ങിയ ആള്‍ എന്ന ചിന്തയാണ് ഈ സീനില്‍ ഓരോ പ്രേക്ഷകര്‍ക്കും തോന്നുന്നത്.

എന്നാല്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ട്വിസ്റ്റ് സമ്മാനിച്ചുകൊണ്ട് തൊട്ടടുത്ത ഡയലോഗ് വരികയാണ്. ‘എനിക്ക് ഇതിലേക്ക് നേരിട്ട് ഇറങ്ങാന്‍ പറ്റില്ല. ശക്തി ഗ്രൂപ്പുമായി ഒപ്പുവെച്ച എഗ്രിമെന്റ് അങ്ങനെയുള്ളതാണ്. എന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ കൂടി നോക്കണം’ എന്ന ഡയലോഗ് ഇപ്പോള്‍ ട്രോള്‍ മെറ്റീരിയലാണ്.

സ്വന്തമായി ഭാര്യയും മകളുമുണ്ടായിട്ടും അവിഹിതം നടത്തുകയും പിന്നീട് ആ കാമുകിക്ക് വേണ്ടി പ്രതികാരം നടത്തുന്നതും ആര്‍ക്കും ദഹിക്കാത്ത കാര്യമാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഒരു ഐഡിയയുമില്ലാതെ എഴുതിയുണ്ടാക്കിയ കഥാപാത്രമാണ് ഇതെന്നും കമന്റുകളുണ്ട്. രണ്ടാം പകുതിയില്‍ ഈ കഥാപാത്രം കാണിക്കുന്ന മണ്ടത്തരവും ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്.

ഡാനിയെ രക്ഷിക്കാന്‍ പോകുമ്പോള്‍ ഡിജിറ്റല്‍ ട്രേസുകളൊന്നും ഉണ്ടാകാതിരിക്കാന്‍ ഹൈവേയും ടോളുകളും ഒഴിവാക്കി യാത്ര ചെയ്യാന്‍ റഹീം നായിക് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്വന്തം ആധാര്‍ കാര്‍ഡ് കൊടുത്ത് റെന്റിനെടുത്ത കാറും കൊണ്ടാണ് മൈക്കിള്‍ എന്ന ‘ബുദ്ധിമാന്‍’ ചേസിന് ഇറങ്ങുന്നത്. ഇത്തരത്തില്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ മനപൂര്‍വം സൃഷ്ടിച്ചതെല്ലാം വിമര്‍ശനത്തിന് ഇരയാവുകയാണ്.

Content Highlight: Kunchacko Boban’s character in Patriot getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more