| Saturday, 14th March 2026, 9:51 am

അന്ന് ശാലിനി, ഇന്ന് ദര്‍ശന, 29 വര്‍ഷം കഴിഞ്ഞിട്ടും മലയാളത്തിലെ റൊമാന്റിക് ഹീറോ ചാക്കോച്ചന്‍ തന്നെ

അമര്‍നാഥ് എം.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിക്കൊപ്പം മലയാളത്തിന്റെ മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇരുവര്‍ക്കും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കുഞ്ചാക്കോ ബോബനൊപ്പം ദര്‍ശന രാജേന്ദ്രനും അഭിനയിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുഞ്ചാക്കോ ബോബനും ദര്‍ശനയും തമ്മിലുള്ള കെമിസ്ട്രിയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കരിയറാരംഭിച്ച് മൂന്ന് പതിറ്റാണ്ടിനോടടുക്കുമ്പോഴും റൊമാന്‍സ് ചെയ്യുന്നതില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് കുഞ്ചാക്കോ ബോബന്‍ ഒരിക്കല്‍കൂടി തെളിയിച്ചെന്നാണ് പല പോസ്റ്റുകളും.

ആദ്യചിത്രമായ അനിയത്തിപ്രാവില്‍ ശാലിനിയുടെ പെയറായി വിസ്മയിപ്പിച്ച കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പേട്രിയറ്റിലെത്തി നില്‍ക്കുമ്പോഴും റൊമാന്‍സിന്റെ കാര്യത്തില്‍ ഒട്ടും മോശമാക്കിയില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സമകാലീനരായ പല നടന്മാരും റൊമാന്‍സ് സീനുകള്‍ ചെയ്തുഫലിപ്പിക്കാന്‍ പാടുപെടുമ്പോള്‍ കുഞ്ചാക്കോ ബോബന് അതെല്ലാം പൂ പറിക്കുന്നതുപോലെ നിസാരമാണെന്നും പോസ്റ്റുകളുണ്ട്.

അപ്പുറത്ത് നായികമാര്‍ മാറിമാറി വരുമെന്നും ഇപ്പുറത്ത് ചാക്കോച്ചന്‍ ഒറ്റക്ക് നിന്ന് ഞെട്ടിക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹീറോയെന്ന് കണ്ണുംപൂട്ടി വിളിക്കാവുന്ന നടനാണ് കുഞ്ചാക്കോ ബോബനെന്നും ചില പോസ്റ്റുകളുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് റോളുകളായിരുന്നു കുഞ്ചാക്കോ ബോബന്‍ കൂടുതലായി ചെയ്തിരുന്നത്.

എന്നാല്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടിവന്നതിന് പിന്നാലെ ചെറിയൊരു ഇടവേള എടുക്കുകയും പഴയതിനെക്കാള്‍ ശക്തനായി തിരിച്ചുവരികയുമായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുകയാണ് കുഞ്ചാക്കോ ബോബന്‍. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട്, അറിയിപ്പ് തുടങ്ങിയവയിലെല്ലാം കുഞ്ചാക്കോ ബോബന്‍ ഞെട്ടിച്ചു.

ഒരിടവേളക്ക് ശേഷം റൊമാന്റിക് റോളില്‍ ചാക്കോച്ചന്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. 29 വര്‍ഷങ്ങളായി തന്നിലെ നടന് റൊമാന്‍സ് ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുക എന്നത് ചെറിയ വിഷയമല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. പേട്രിയറ്റില്‍ കുഞ്ചാക്കോ ബോബന്റെ വേഷം ഗംഭീരമായിരിക്കുമെന്നും പോസ്റ്റുകളുണ്ട്.

Content Highlight: Kunchacko Boban and Darshana Rajendran chemistry in Patriot movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more