ന്യൂദല്‍ഹി: താന്‍ സന്ദര്‍ശിച്ച രാജ്യങ്ങളിലെ നേതാക്കള്‍ ഒരിക്കലെങ്കിലും യോഗയെക്കുറിച്ച് സംസാരിച്ചിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലാണ് കുനാല്‍ കമ്രയുടെ പ്രതികരണം.
ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ ശേഷമായിരുന്നു മോദിയുടെ പരാമര്‍ശം.
‘ലോകത്തെവിടെ പോയാലും അവിടെയുള്ള നേതാക്കള്‍ എന്നോട് 10-15 മിനിറ്റ് യോഗയെക്കുറിച്ച് സംസാരിക്കും. ഇന്ത്യയെ യോഗയുടെ പേരില്‍ അറിയപ്പെടുന്നത് സന്തോഷം നല്‍കുന്നു.’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
ഇത് സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത പങ്കുവെച്ചാണ് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തത്.
‘ഏകദേശം എല്ലാ ലോകനേതാക്കളും ഒരു പത്രസമ്മേളനമെങ്കിലും നടത്തിയിട്ടുണ്ടാകും’ – എന്നായിരുന്നു കുനാല്‍ കമ്രയുടെ ട്വീറ്റ്.