| Wednesday, 21st November 2018, 6:14 pm

കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുമ്മനം രാജശേഖറിന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്.

വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്സണ്‍ ഡോ.വിനോദ് തിബ്രേവാല വ്യക്തമാക്കിയിട്ടുണ്ട്. മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.


ശബരിമല കേരളത്തിന്റേത് മാത്രമല്ല; നിരോധാനാജ്ഞ പിന്‍വലിക്കണമെന്ന് പൊന്‍ രാധാകൃഷ്ണന്‍


സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു.

ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

Latest Stories

We use cookies to give you the best possible experience. Learn more