| Monday, 14th May 2018, 2:00 pm

കുമ്പളങ്ങി നൈറ്റ്‌സുമായി ദിലീഷ് പോത്തന്‍; ഫഹദ് നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് നസ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മധുനാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.

ഷൈന്‍ നിഗം, സൗബിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നസ്രിയ നസീമാണ് ചിത്രം നിര്‍മിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കറും ചേര്‍ന്ന് “വര്‍ക്കിങ് ക്ലാസ് ഹീറോ” എന്ന പേരിലൊരുക്കിയ നിര്‍മാണ കമ്പനിയുടെ കീഴില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ഷൈജു ഖാലിദിന്റേതാണ് ക്യാമറ, സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും.

Latest Stories

We use cookies to give you the best possible experience. Learn more