| Saturday, 19th May 2018, 10:57 pm

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി അറിയിച്ചു. ചടങ്ങ് മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഡാനിഷ് അലി അറിയിച്ചു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെ കുമാരസ്വാമി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിയ്ക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചു. അതേസമയം സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more