| Tuesday, 14th October 2025, 3:42 pm

ഓരോ ഓവറിലും ഞാന്‍ വിക്കറ്റ് എടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു: കുല്‍ദീപ് യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്സ് വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനും വിജയിച്ചത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

ഇന്ത്യ: 518/5d & 124/3 (T: 121)

വെസ്റ്റ് ഇന്‍ഡീസ്: 248 & 390 (f/o)

മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു. ഇതോടെ രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസിനെ 390 റണ്‍സിന് ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 121 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നാണ് ശുഭ്മന്‍ ഗില്ലും സംഘവും വിന്‍ഡീസിനെതിരെ തങ്ങളുടെ ഡോമിനേഷന്‍ തുടര്‍ന്നത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് കുല്‍ദീപ് സംസാരിച്ചിരുന്നു. ഗില്‍ തന്നെ വളരെയധികം വിശ്വസിക്കുന്നുവെന്നും ഓരോ ഓവറിലും ഗില്‍ വിക്കറ്റ് നേടാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക് തരുന്ന ഓവറില്‍ വിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

‘ശുഭ്മാന്‍ ഗില്‍ എന്നെ വളരെയധികം വിശ്വസിക്കുന്നു. ഓരോ ഓവറിലും ഞാന്‍ വിക്കറ്റ് എടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഗില്‍ എനിക്ക് ഒരു ഓവര്‍ നല്‍കുമ്പോഴെല്ലാം, വിക്കറ്റ് എടുക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നു.

ഗില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു. അദ്ദേഹം ഒരു നല്ല നേതാവാണ്, ഇംഗ്ലണ്ടിലും ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഗില്‍ നയിച്ച രീതി അദ്ദേഹത്തിന്റെ ഗുണങ്ങള്‍ കാണിക്കുന്നു. അദ്ദേഹം ഇന്ത്യയ്ക്ക് നല്ലൊരു ക്യാപ്റ്റനായി മാറും,’ കുല്‍ദീപ് യാദവ് പറഞ്ഞു.

Content Highlight: Kuldeep Yadav Talking About Indian Captain Shubhman Gill

We use cookies to give you the best possible experience. Learn more