കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് യോര്‍ക്ക്‌ഷെയര്‍ സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 106 റണ്‍സിനുമാണ് യോര്‍ക്ക്‌ഷെയര്‍ വിജയിച്ചത്. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യോര്‍ക്ക്‌ഷെയര്‍ ആദ്യ ഇന്നിങ്‌സില്‍ 390 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ എസെക്‌സെ 171നും ഓള്‍ ഔട്ട് ആയതോടെ യോര്‍ക്ക്‌ഷെയര്‍ എസെക്‌സിന ഫോളോ ഓണ്‍ ചെയ്യാന്‍ വിടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ 113 റണ്‍സിനും എസെക്‌സ് പുറത്തായി. ഇതോടെ മത്സരത്തിലെ മൂന്നാം ദിനത്തിലെ രണ്ടാം ദിനം പുരോഗിക്കുന്നതിനിടയില്‍ യോര്‍ക്ക്‌ഷെയര്‍ മത്സരത്തില്‍ വിജയവും സ്വന്തമാക്കി.
മത്സരത്തില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി കിടിലന്‍ ബൗളിങ് പ്രകടനം നടത്തിയത് ഇന്ത്യന്‍ സൂപ്പര്‍താരം കുല്‍ദീപ് യാദവാണ്. മത്സരത്തില്‍ 10 വിക്കറ്റുകള്‍ നേടിയാണ് താരം തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 23 ഓവര്‍ എറിഞ്ഞ കുല്‍ദീപ് 70 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 16 ഓവറില്‍ നിന്ന് 50 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും ചൈനാമാന്‍ സ്പിന്നര്‍ സ്വന്തമാക്കി.
ഇതോടെ തന്റെ കരിയറിലെ ഒരു പുതിയ മൈല്‍സ്റ്റോണും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ നിന്ന് തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കാനാണ് കുല്‍ദീപിന് സാധിച്ചത്. 120 റണ്‍സ് വഴങ്ങി 10 വിക്കറ്റുകളാണ് താരത്തിനെ മികച്ച പ്രകടനം.
അടുത്തിടെ നടന്ന ഇന്ത്-ശ്രീലങ്ക ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു കുല്‍ദീപ് യാദവിന് പന്തെറിയാന്‍ അവസരം ലഭിച്ചത്. എന്നാല്‍ അവസാനത്തെയും രണ്ടാമത്തെയും ടെസ്റ്റില്‍ താരത്തിന് പകരം സാരാന്‍ഷ് ജെയ്‌നിന് അവസരം നല്‍കുകയായിരുന്നു ഇന്ത്യ. ഇതോടെ അടുത്ത പര്യടനത്തിന് മുമ്പ് കൗണ്ടിയില്‍ കരുത്ത് തെളിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു കുല്‍ദീപ്.
ആദ്യ ഇന്നിങ്‌സില്‍ കുല്‍ദീപിന് പുറമെ ഡോം ബെസ്, ജോര്‍ജ് ഹില്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. രണ്ടാം ഇന്നിങ്‌സില്‍ ജോര്‍ജും ഹില്ലും രണ്ട് വിക്കറ്റുകള്‍ വീതാണ് നേടിയത്.
അതേസമയം മത്സരത്തില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം ന
ത്തിയത് ഡോം ബെസ്സാണ്. 137 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെയാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണര്‍മാരായ ആദം ലിത് (62), വില്‍ ലക്‌സ്ടണ്‍ (50) എന്നിവര്‍ക്ക് പുറമെ മാറ്റ് റെവിസും (61) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
എസക്‌സിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ 64* റണ്‍സ് നേടിയ ജോര്‍ജ് ബെല്ലാണ് ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ 48 റണ്‍സ് നേടി പോള്‍ വാള്‍ട്ടറും എസക്‌സിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി. മറ്റാര്‍ക്കും വലിയ സ്‌കോറിലേക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Kuldeep Yadav claims 10 wickets for Yorkshire in county cricket