| Friday, 2nd January 2026, 8:09 pm

2025ല്‍ ഡഫിയുടെ തേരോട്ടം; റെക്കോഡ് ലിസ്റ്റിലെ ആദ്യ 10ല്‍ ഒരേയൊരു ഇന്ത്യക്കാരനും!

ശ്രീരാഗ് പാറക്കല്‍

2025ലെ ഫുള്‍ മെമ്പര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാകാന്‍ ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ ബൗളര്‍ ജേക്കബ് ഡഫിക്ക് സാധിച്ചിരുന്നു. കിവീസിന് വേണ്ടി 81 അന്താരാഷ്ട്ര വിക്കറ്റുകളാണ് താരം 2025ല്‍ സ്വന്തമാക്കിയത്.

ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് സിംബാബ്‌വേയുടെ ബ്ലസിങ് മുസാരബാനിയാണ്. എന്നാല്‍ ഈ ലിസ്റ്റില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. ലിസ്റ്റില്‍ നാലാമനായാണ് കുല്‍ദീപ് സ്ഥാനം നേടിയത്. 60 വിക്കറ്റുകളാണ് ചൈനാമാന്‍ സ്പിന്നര്‍ 2025ല്‍ തൂക്കിയത്. ഈ നേട്ടത്തിലെ ആദ്യ 10 സ്ഥാനങ്ങളില്‍ പോലും മറ്റൊരു ഇന്ത്യക്കാരനില്ല.

കുല്‍ദീപ് യാദവ് – Photo: x.com Jacob Duffy – Photo: X.com

ടെസ്റ്റിലും ഏകദിനത്തിലും ടി-20യിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എന്നിരുന്നാലും പല മത്സരങ്ങളിലും കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.

2025ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരങ്ങള്‍

ജേക്കബ് ഡഫി (ന്യൂസിലാന്‍ഡ്) – 81

ബ്ലസിങ് മുസാരബാനി (സിംബാബ്‌വേ) – 65

മാറ്റ് ഹെന്റി (ന്യൂസിലാന്‍ഡ്) – 65

കുല്‍ദീപ് യാദവ് (ഇന്ത്യ) – 60

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 58

റിച്ചാര്‍ഡ് എന്‍ഗരാവ (സിംബാബ്‌വേ) – 56

ജെയ്ഡന്‍ സീല്‍സ് (വെസ്റ്റ് ഇന്‍ഡീസ്) – 56

അബ്രാര്‍ അഹ്‌മദ് (പാകിസ്ഥാന്‍) – 53

ബ്രൈഡന്‍ കാഴ്‌സ് (ഇംഗ്ലണ്ട്) – 53

ബംഗ്ലാദേശ് (റിഷാദ് ഹുസൈന്‍) – 50

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 32 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 76 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 114 ഇന്നിങ്‌സില്‍ നിന്ന് 191 വിക്കറ്റും താരത്തിനുണ്ട്. ടി-20 കളിച്ച 48 ഇന്നിങ്‌സില്‍ നിന്ന് 90 വിക്കറ്റുകളും കുല്‍ദീപിനുണ്ട്. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 357 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്.

Content Highlight: Kuldeep Yadav becomes fourth highest wicket-taker in international cricket in 2025

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more