| Sunday, 18th October 2026, 11:05 am

കുല്‍ദീപും റെഡ്ഡിയും മാത്രം! ന്യൂസിലാന്‍ഡില്‍ 12ല്‍ 12ലും കളിക്കാന്‍ ഇവര്‍ മാത്രം

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഓള്‍ ഫോര്‍മാറ്റ് പരമ്പരകള്‍ക്കായി ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിലെത്തി കളിക്കുക.

ഒക്ടോബര്‍ 22ന് ടി-20 പരമ്പരയോടെ ആരംഭിക്കുന്ന പരമ്പര നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട ടെസ്റ്റോടെയാണ് അവസാനിക്കുന്നത്.

ഈ മൂന്ന് പരമ്പരയ്ക്കായുള്ള സ്‌ക്വാഡും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലെ ആദ്യ മൂന്ന് മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ടി-20 പരമ്പരയിലും ഏകദിന പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങളില്‍ ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ നയിക്കുന്നത്.

ഈ മൂന്ന് പരമ്പരയ്ക്കുള്ള സ്‌ക്വാഡിലും ഇടം പിടിച്ചത് വെറും രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഈ താരങ്ങള്‍.

കുല്‍ദീപ് യാദവ്

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന ഫോര്‍മാറ്റിന്റെ മാത്രം ഭാഗമാകുമ്പോള്‍ രവീന്ദ്ര ജഡേജയും ശുഭ്മന്‍ ഗില്ലും മുഹമ്മദ് സിറാജും ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കളത്തിലിറങ്ങുന്നത്. ജസ്പ്രീത് ബുംറ ഈ പര്യടനത്തില്‍ ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്.

ഏതൊരു ഫോര്‍മാറ്റിലും ഇന്ത്യയുടെ മൂര്‍ച്ചയേറിയ വജ്രായുധം ഹര്‍ദിക് പാണ്ഡ്യയാകട്ടെ പരിക്കിന്റെ പിടിയിലുമാണ്. ഇതോടെയാണ് ഈ പരമ്പരയില്‍ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയേഴ്‌സായി കുല്‍ദീപും റെഡ്ഡിയും മാത്രമെത്തുന്ന സാഹചര്യമുണ്ടായത്.

നിതീഷ് കുമാര്‍ റെഡ്ഡി

ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ടി-20 പരമ്പര

ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്

രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്

മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍

നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്ലാന്‍ഡ്

അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍

ഏകദിന സ്‌ക്വാഡ് – ആദ്യ മൂന്ന് മത്സരങ്ങള്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ*, കുല്‍ദീപ് യാദവ്

ഏകദിന സ്‌ക്വാഡ് – നാല്, അഞ്ച് മത്സരങ്ങള്‍

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്

*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം.

ഏകദിന പരമ്പര

ആദ്യ മത്സരം – നവംബര്‍ നാല് – ഓക്‌ലാന്‍ഡ്

രണ്ടാം മത്സരം – നവംബര്‍ ഏഴ് – വെല്ലിങ്ടണ്‍

മൂന്നാം മത്സരം – നവംബര്‍ പത്ത് – ഹാമില്‍ടണ്‍

നാലാം മത്സരം – നവംബര്‍ 13 – മൗണ്ട് മംഗനൂയി

അവസാന മത്സരം – നവംബര്‍ 15 – മൗണ്ട് മംഗനൂയി

ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)*, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമമ്ദ് സിറാജ്.

*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം.

ടെസ്റ്റ് പരമ്പര

ആദ്യ ടെസ്റ്റ് – നവംബര്‍ 19-23 – വെല്ലിങ്ടണ്‍

രണ്ടാം ടെസ്റ്റ് – നവംബര്‍ 27-ഡിസംബര്‍ 1 – ക്രൈസ്റ്റ്ചര്‍ച്ച്

Content Highlight: Kuldeep Yadav and Nitish Kumar Reddy are the only players to be part of the whole New Zealand tour

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more