‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തില് ബേസില് ജോസഫിന്റെ അമ്മയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് കുടശനാട് കനകം. നാടക കലാകാരി കൂടിയായ കനകം, ‘ഗുരുവായൂരമ്പല നടയില്’ എന്ന ചിത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില് സജീവ സാന്നിധ്യമായി മാറിയ താരം, ഈ വര്ഷം പുറത്തിറങ്ങി ഹിറ്റടിച്ച ‘വാഴ 2’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
കുടശ്ശനാട് കനകം. Photo: X.com
230 കോടിയോളമായിരുന്നു വാഴ 2 തിയേറ്ററുകളില് നിന്നും നേടിയത്. വാഴ 2വിന് പുറമെ ആശാന്, സുഖമാണോ സുഖമാണ്, കാലം പറഞ്ഞ കഥ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ റിപ്പോര്ട്ടര് ഫിലിംസിന് നല്കിയ അഭിമുഖത്തില് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.
അഭിമുഖത്തില് സംസാരിക്കവെ തനിക്ക് ഇഷ്ടപ്പെട്ട സംവിധായകരെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും കനകം പറഞ്ഞ വാക്കുകളാണ് സോഷ്യല് മീഡിയയില് ശ്രദ്ധിക്കപ്പെടുന്നത്. ബിജു മേനോനെയും ജോജു ജോര്ജിനെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സിനിമയില് നിന്നും പോകുന്നതിന് മുമ്പ് അവരോടൊപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.
കുടശ്ശനാട് കനകം. Photo: IMDB
‘ബ്ലെസി സാറിനെയും അതുപോലെ സിബി മലയില് സാറിനെയും പോലെയുള്ള പണ്ട് മുതല് തന്നെ തെളിഞ്ഞുനില്ക്കുന്ന സംവിധായര്ക്കൊപ്പം പ്രവര്ത്തിച്ചാല് കൊള്ളാം എന്നുണ്ട്. അത് സംവിധായകരുടെ കാര്യമാണ് അതുപോലെ മമ്മൂക്കയുടെ ഒപ്പവും മോഹന്ലാലിന്റെ ഒപ്പവും എനിക്ക് അഭിനയിക്കണമെന്നുണ്ട്. അതുപോലെയാണ് ബിജു മേനോന്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ്.
ഇവരെ കൂടാതെ ഇപ്പോഴുള്ള ജോജു ജോര്ജ്. ഒരു ക്യാരക്ടര് അദ്ദേഹം ഉള്ക്കൊള്ളുന്ന രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുപാട് അഭിനയിക്കേണ്ട കാര്യമൊന്നുമില്ല. ഒരു നോട്ടം കൊണ്ട് തന്നെ കഥാപാത്രമായി മാറും. ദൈവമേ ഇവരുടെ കൂടെ ഒക്കെ അഭിനയിപ്പിച്ചതിന് ശേഷമേ എന്റെ സിനിമയില് നിന്നുള്ള മാറ്റം ഉണ്ടാകാന് പാടുള്ളൂ എന്നാണ് എന്റെ പ്രാര്ത്ഥന,’ കുടശ്ശനാട് കനകം പറഞ്ഞു.
Content Highlight: Kudassanad kanakam talks about her favorite actors