| Wednesday, 25th September 2019, 2:51 pm

കോന്നിയില്‍ കെ.യു ജനീഷ് കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥി; അടൂര്‍ പ്രകാശിന്റെ നിര്‍ദേശം സ്വീകരിച്ച് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.യു ജനീഷ് കുമാര്‍ മത്സരിക്കും. നേരത്തെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഏരിയാ കമ്മിറ്റി അംംഗം എം.എസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. ഈഴവ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ജനീഷ് കുമാര്‍.

കോന്നിയില്‍ റോബിന്‍ പീറ്ററാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഡി.സി.സിയും അട
ുര്‍ പ്രകാശും തമ്മിലുള്ള ഭിന്നത നേതൃത്വത്തെ അലട്ടിയിരുന്നു. അടൂര്‍ പ്രകാശിനെ പിണക്കി ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായേക്കാം. അങ്ങനെയായിരിക്കണം  റോബിന്‍ പിറ്ററിലേക്ക് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം എത്തിയത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സി.എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സി.പി.ഐ.എം തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് കുഞ്ഞമ്പുവിനെ നിശ്ചയിച്ചത്.

2016ലും കുഞ്ഞമ്പു തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആ തവണ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more