| Monday, 24th March 2014, 11:57 am

ആലുവ കെ.ടി.ഡി.സി റസ്റ്റോറന്റ് പൊളിച്ചു നീക്കാത്തതിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ആലുവ പെരിയാര്‍ തീരത്ത് അനധികൃതമായി നിര്‍മിച്ച കെ.ടി.ഡി.സിയുടെ മഴവില്‍ റസ്റ്റോറന്റ് പൊളിച്ചുനീക്കാത്തതിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടി തുടങ്ങി.

കെ.ടി.ഡി.സി ചെയര്‍മാന്‍, എറണാകുളം ജില്ലാ കളക്ടര്‍, ടൂറിസം സെക്രട്ടറി, ആലുവ നഗരസഭ ചെയര്‍മാന്‍ എന്നിവരോട് സുപ്രീം കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഹോട്ടല്‍ ഉടനടി പൊളിച്ചുനീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പരിസ്ഥിതി സംരക്ഷണ സംഘടന എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ആറുമാസം മുമ്പ് റസ്റ്റോറന്റ് ഉടന്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാത്തതാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി രംഗത്ത് വന്നേരിക്കുന്നത്.

We use cookies to give you the best possible experience. Learn more