| Sunday, 2nd May 2021, 4:49 pm

തവനൂരില്‍ കെ.ടി ജലീല്‍ തന്നെ; 3,606 വോട്ടിന് ഫിറോസ് കുന്നുംപറമ്പിലിനെ തോല്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: രാവിലെ വോട്ടെണ്ണെല്‍ തുടങ്ങിയതുമുതല്‍ ലീഡ് നില മാറിമറിഞ്ഞ തവനൂരില്‍ കെ.ടി ജലീല്‍ തന്നെ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഫിറോസ് കുന്നുംപറമ്പിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ മണ്ഡലം നിലനിര്‍ത്തിയത്.

2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം.

നിലവില്‍ 99 സീറ്റുകളാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍.ഡി.എക്ക് ഒരു സീറ്റിലും മുന്നിലില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more