| Tuesday, 17th January 2017, 5:46 pm

മറ്റുള്ളവരുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണം: മന്ത്രി കെ.ടി ജലീല്‍; ഹജ്ജ് സബ്‌സിഡി നല്‍കേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തീര്‍ത്ഥാടകര്‍ക്ക് പോകുന്നതിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം:  ഹജ്ജിന് പോകുന്നവര്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. മറ്റുള്ളവരുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ആലോചിക്കണമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

കേന്ദ്ര വ്യോമായനന ന്യൂനപക്ഷ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ.ടി ജലീല്‍.

തീര്‍ത്ഥാടകര്‍ക്ക് പോകുന്നതിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

Read more: സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നതിന്റെ തെളിവ് എവിടെ ? ഞങ്ങളുടെ സഹോദരന്റെ ത്യാഗത്തെ വോട്ടാക്കാന്‍ ശ്രമിക്കരുത്; ബി.ജെ.പി സര്‍ക്കാരിനെതിരെ സൈനികരുടെ കുടുംബങ്ങള്‍

ഹജ്ജ് സബ്‌സിഡി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ആറംഗ കമ്മിറ്റിയെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഹജ്ജ് സബ്‌സിഡി 10 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി ഉപേക്ഷിക്കണമെന്ന് 2012ല്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. ഈ തുക മുസ്‌ലിം സമുദായത്തിന്റെ മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

We use cookies to give you the best possible experience. Learn more