| Thursday, 18th July 2019, 8:47 pm

കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു പഠിപ്പുമുടക്കാന്‍ ആഹ്വാനം ചെയ്തത്.

പി.എസ്.സി, സര്‍വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടക്കുന്നതു.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള സ്‌കൂളുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more