| Wednesday, 4th December 2019, 7:04 pm

പ്രതികളായ എസ്.എഫ്.ഐക്കാര്‍ മഹാരാജാസ് ഹോസ്റ്റലിലുണ്ടെന്ന് കെ.എസ്.യു; പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളിലെ പ്രതികളായ എസ്.എഫ്.ഐക്കാര്‍ മഹാരാജാസ് ഹോസ്റ്റലിലുണ്ടെന്ന് കെ.എസ്.യു.

ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തണമെന്ന ആവശ്യവുമായി കെ.എസ്.യു മഹാരാജാസ് ഹോസ്റ്റലിലേക്ക് മാര്‍ച്ച് നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.യുവിന്റേത് വെറും രാഷ്ട്രീയ ആരോപണമാണെന്നാണ് പൊലീസ് നിഗമനം. മഹാരാജാസ് ഹോസ്റ്റലില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത് കഴിഞ്ഞ ദിവസമാണ്.

Latest Stories

We use cookies to give you the best possible experience. Learn more