| Sunday, 12th July 2026, 10:59 am

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്ക് ചൂണ്ടി പേടിപ്പിച്ച് പണം കവര്‍ന്നു: പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

നിഷാന. വി.വി

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പേടിപ്പിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലായിരിക്കുന്നത്. മലപ്പുറം ഊര്‍ങ്ങാട്ടേരി സ്വദേശിയായ വി.കെ ജോസാണ് തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്.

ശിവകുമാര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി മൈസൂരുവില്‍ ജീവിക്കുകയായിരുന്നു ഇദ്ദേഹം.
1990 ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവമ്പാടി -കൂമ്പാറ ബസ് യാത്ര അവസാനിപ്പിച്ച സമയത്തായിരുന്നു കവര്‍ച്ച.

പ്രതി ബസില്‍ എത്തി കണ്ടക്ടറെ തോക്ക് ചൂണ്ടി പേടിപ്പിച്ച് ആ ദിവസത്തെ മുഴുവന്‍ കളക്ഷനും കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ഈ കേസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും മുങ്ങിയ പ്രതി മൈസൂരുവില്‍ എത്തി ശിവകുമാര്‍ എന്ന പേരില്‍ പെയിന്റിങ് തൊഴിലാളിയായി ജീവിക്കുകയായിരുന്നു.

ഇവിടെ വെച്ച് വിവാഹം ചെയ്യുകയും രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായി അവരെയും വിവാഹം ചെയ്ത് അയക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞയാഴ്ച ജോസും പങ്കാളിയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് പങ്കാൡഎമര്‍ജന്‍സി നമ്പറായ 112ല്‍ വിളിക്കുകയും പൊലീസെത്തി പരിശോധന നടത്തുകയുമായിരുന്നു. ഇതാണ് നിര്‍ണായക വഴിത്തിരിവായത്.

താന്‍ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കിപ്പിക്കാന്‍ ജോസ് തയാറായിരുന്നില്ലെന്ന വിവരം പൊലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടക്കയുടെ അടിയില്‍ നിന്ന് തോക്കും ചില രേഖകളും കണ്ടെത്തി. സംശയം തോന്നിയ പൊലീസ് രേഖകളിലുള്ള വിവരം വച്ച് കേരള പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

Content Highlight: KSRTC conductor robbed at gunpoint: Accused arrested after 36 years.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more