| Friday, 13th July 2018, 11:23 pm

മീന്‍ കവറിനെ ചൊല്ലിയുള്ള തര്‍ക്കം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ യാത്രക്കാരനെ തല്ലി പരിക്കേല്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മീന്‍ കവറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരന്റെ തലയ്ക്ക് ടിക്കറ്റ് മെഷിന്‍കൊണ്ട് കണ്ടക്ടര്‍ അടിച്ചതായി പരാതി. ആലപ്പുഴ സ്വദേശി ജോസഫിനാണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

വിഴിഞ്ഞത്തു നിന്നും തിരുവനന്തപുരം തമ്പാനൂരിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലണ് സംഭവം.ജോസഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം കണ്ട് ബസില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പ്രദേശത്ത് ഉണ്ടായിരുന്നവര്‍ ഓടിക്കൂടിയാണ് ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചത്.


Also Read നവാസ് ഷെരീഫും മകളും അറസ്റ്റില്‍


മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ മീനുമായാണ് യാത്രക്കാരനായ ജോസഫ് ബസില്‍ കയറിയത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കെ.എസ് ആര്‍.ടി.സി കണ്ടക്ടര്‍ അരവിന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more