| Thursday, 29th March 2018, 5:27 pm

ഓവര്‍ടേക്ക് ചെയ്തതിന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വിവാഹസംഘത്തിന്റെ ക്രൂരമര്‍ദനം;മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു-  വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മണ്ണാര്‍ക്കാടിനടുത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അബുബക്കറിനാണ് മര്‍ദ്ദനമേറ്റത്. മുണ്ടൂരിനടുത്ത് പന്നിയമ്പാറയില്‍ വെച്ച് ഒരു വിവാഹസംഘമാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്.

മുണ്ടൂരിന് സമീപത്ത് വെ്ച്ച് വിവാഹസംഘം സഞ്ചരിച്ച വാഹനത്തെ കെ.എസ്.ആര്‍.ടി.സി ബസ് മറികടന്നതിനിടെ വാഹനത്തില്‍ മുട്ടിയെന്നാരോപിച്ചാണ് മര്‍ദ്ദനം. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ അബുബക്കറിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വെളിപ്പെടുത്തി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Updating……

We use cookies to give you the best possible experience. Learn more