| Thursday, 19th October 2017, 4:48 pm

'പണി പാളി'; മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച കെ.ആര്‍.കെയുടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു; നടപടി ആമീറിനെതിരായ പരാമര്‍ശത്തിനു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയ വ്യക്തിയാണ് ബോളിവുഡ് താരം കെ.ആര്‍.കെ എന്ന കമാല്‍ റാഷിദ് ഖാന്‍. മോഹന്‍ലാലിനെതിരെ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തി മലയാളികളുടെ ശ്രദ്ധ നേടിയ താരം ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനു പിന്നാലെയാണ്.


Also Read: പെരിങ്ങീല്‍ കോട്ടം ക്ഷേത്രമാവുന്നതിന് പിന്നിലെ ബ്രാഹ്മണ അധികാര താത്പര്യങ്ങള്‍


എന്നാല്‍ മറ്റുതാരങ്ങള്‍ക്കെതിരെ വാക്‌പോരിനിറങ്ങിയപ്പോള്‍ കിട്ടിയ പണിയല്ല കെ.ആര്‍.കെയ്ക്ക് ഇത്തവണ കിട്ടതിയത്. വിവാദ പരാമര്‍ശം നടത്തിയതിനു പിന്നാലെ താരത്തിനു ട്വിറ്റര്‍ അക്കൗണ്ട് തന്നെ നഷ്ടമായിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിവരം കെ.ആര്‍.കെ തന്നെയാണ് മറ്റൊരു അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്.

ആമിറിനെതിരെയും താരത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെതിരെയുമായിരുന്നു കെ.ആര്‍.കെയുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ അക്കൗണ്ട് പോയെങ്കിലും വിമര്‍ശനങ്ങളില്‍ നിന്ന് പിന്മാറാന്‍ കെ.ആര്‍.കെ തയ്യാറല്ല. സിനിമയെക്കുറിച്ചുള്ള നിരൂപണം പേടിച്ചാണ് അക്കൗണ്ട് പൂട്ടിച്ചതെന്നാണ് കെആര്‍കെ പറയുന്നത്.


Dont Miss: ‘ആധാര്‍ കത്തിക്കൂ’ ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ ചാരമാക്കി പ്രതിഷേധം


ഒരു അക്കൗണ്ട് പൂട്ടിച്ചെന്ന് കരുതി എന്റെ നിരൂപണം നിങ്ങള്‍ക്ക് തടയാനാവില്ലെന്നും കെ.ആര്‍.കെ പറഞ്ഞു. നേരത്തെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച താരം വിവാദങ്ങള്‍ക്കൊടുവില്‍ മാപ്പ് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more