തിയേറ്ററുകളില്‍ ചിന്തിപ്പിച്ചും ചിരി പടര്‍ത്തിയും മുന്നേറുകയാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹനിയാട്ടം. 2024 ല്‍ പുറത്തിറങ്ങി നിര്‍ഭാഗ്യവശാല്‍ പരാജയമായി മാറിയ ചിത്രമായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം തിയേറ്ററുകളിലെത്തിയത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന അഭിനേതാക്കള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണം നേടുന്ന ചിത്രത്തില്‍ ബേബി ജീന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് യൂട്യൂബറായ കാര്‍ത്തിക് സൂര്യയുമായി നടത്തിയ അഭിമുഖത്തില്‍ ബേബി ജീന്‍ തന്റെ പേരിനെ പറ്റിയും സംവിധായകന്‍ കൃഷ്ണദാസ് മുരളി ബേബി ജീനിന്റെയടുത്ത് കഥ പറയാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
ഭരതനാട്യം. Photo: IMDB
ബേബി ജീനിന്റെ അടുത്ത് മോഹിനിയാട്ടത്തിന്റെ കഥ പറയാനായി ഒരു കഫെയില്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. ഭരതനാട്യത്തിന്റെ ടീമിലേക്ക് ഒരു ജെന്‍സി ആയിട്ടുള്ള കഥാപാത്രത്തെ കൊണ്ട് വരാനാണ് താരത്തെ സമീപിച്ചതെന്ന് കൃഷ്ണദാസ് പറയുന്നു. ഒരു അറിയപ്പെടുന്ന റാപ്പറായതുകൊണ്ട് ഇന്റര്‍നാഷണല്‍ ലെവലിലുളള ആറ്റിറ്റിയൂഡാണ് ബേബി ജീനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്.
‘വെയിറ്റര്‍ എന്താണ് വേണ്ടതെന്ന് വന്ന് ചോദിച്ചപ്പോള്‍ ഒനിയന്‍ റിങ്ങ്‌സായിരുന്നു ജീന്‍ ഓര്‍ഡര്‍ നല്‍കിയത്. കുറച്ച് കഴിഞ്ഞ് പ്ലേറ്റില്‍ ഈ സാധനം കൊണ്ടുവന്ന് മുന്നില്‍ വെച്ചപ്പോള്‍ അവന്‍ കുറച്ച് നേരം നോക്കി നിന്നു. എന്നിട്ട് ചോദിച്ചത് അപ്പോ സവാള വട അല്ലേ എന്നാണ്. എടാ ബേബി നീ ഇന്‍ര്‍നാഷണലാണ്, ജെന്‍ സി ആണ് എന്നൊക്കെ പറഞ്ഞിട്ട് സവാള വട ആണോ ഇവിടെ ഇരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ നോക്കിയത് എന്നായിരുന്നു ഞങ്ങളുടെ റിയാക്ഷന്‍. സത്യത്തില്‍ സവാള വടയെല്ലാം തിന്നിരിക്കുന്ന പാവം ചങ്ങരംകുളംകാരനാണ് ബേബി ജീന്‍,’ കൃഷ്ണദാസ് പറഞ്ഞു.
ബേബി ജീന്‍. Photo: Clickinkerala.com
ഹാബിഷ് റഹ്‌മാന്‍ എന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും ചുരുക്കി ഹാബിയാക്കി മാറ്റുകയും അത് ബാബിയായി പിന്നീട് ബേബിയായി മാറുകയായിരുന്നുവെന്നാണ് ബേബി ജീന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഖാലിദ് റഹ്‌മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയിലൂടെയാണ് ബേബി ജീന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹിനിയാട്ടത്തിന് പുറമെ വരാനിരിക്കുന്ന കാട്ടാളനിലും താരം പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Krishnadas Murali shares his experience of Meeting Baby jean for the first time