| Tuesday, 13th January 2026, 5:40 pm

ഞാന്‍ അവനെ പരമാവധി വിമര്‍ശിച്ചിരുന്നു: ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇപ്പോള്‍ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.

താന്‍ ഹര്‍ഷിതിനെ പരമാവധി വിമര്‍ശിച്ചിരുന്നെന്നും ആ സമയത്ത് താരത്തെ വിമര്‍ശിക്കേണ്ടത് അനിവാര്യമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല ഹര്‍ഷിതിന് നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ കഴിയുമെന്നും മികച്ച രീതിയില്‍ കളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അവനെ പരമാവധി വിമര്‍ശിച്ചിരുന്നു. പക്ഷേ ആ സമയത്ത് അവനെ വിമര്‍ശിക്കേണ്ടത് അനിവാര്യമായിരുന്നു. അവന്‍ മികച്ചതാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ്. നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ അവന് സാധിക്കും, വിക്കറ്റ് നേട്ടം വളരെ പ്രധാനമാണ്. അവന്‍ മികച്ച രീതിയില്‍ കളിച്ചു,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ ‘ചീക്കി ചീക’യില്‍ പറഞ്ഞു.

നിതീഷ് റാണ- Photo: Sportskeeda/x.com

ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടിയത് മുതല്‍ ഹര്‍ഷിതിനെതിരെ നിരവധിപേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫോര്‍മാറ്റില്‍ പറയത്തക്ക പ്രകടനങ്ങളില്ലാത്ത താരം ഇന്ത്യയുടെ ബൗളിങ് ഓള്‍ റൗണ്ടര്‍ എന്ന ടാഗിലാണ് കളത്തിലിറങ്ങിയത്. ഇതോടെ കിവീസിനെതിരായ ആദ്യ മത്സരത്തില്‍ പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ മിന്നും ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേ (56 റണ്‍സ്), ഹെന്റി നിക്കോള്‍സ് (62 റണ്‍സ്) എന്നിവരെയാണ് റാണ പുറത്താക്കിയത്. ഇരുവരുടേയും മികച്ച പാര്‍ടണര്‍ഷിപ് ബ്രേക്ക് ചെയ്യുന്നതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്. മാത്രമല്ല ബാറ്റിങ്ങില്‍ ഏഴാമനായി ഇറങ്ങിയ താരം 23 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 29 റണ്‍സും നേടി. ഫോര്‍മാറ്റില്‍ 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 70 റണ്‍സും താരത്തിനുണ്ട്.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 0-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. വഡോധരയില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള രണ്ടാം ഏകദിനം ജനവരി 14ന് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തില്‍ ഇന്ത്യ തന്നെ ആധിപത്യം തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പരമ്പര കൈവിടാതിരിക്കാന്‍ കിവീസിന് മത്സരത്തില്‍ വിജയിച്ചേ മതിയാകൂ.

Content Highlight: Kris Srikkanth Talking About Nitish Rana

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more