ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മാറ്റ് ഷോട്ടിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഷോട്ടിനെക്കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നും പേര് കൊണ്ട് മാത്രം അദ്ദേഹം ഒരു ഓഫ് സ്പിന്നറാണെന്നും ശ്രീകാന്ത് പറഞ്ഞു. ഷോട്ട് ഒരു നല്ല ബൗളറല്ലെന്നും പകരം അകീല്‍ ഹുസൈനിനെ തന്നെ ചെന്നൈ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാത്യു ഷോട്ട്
‘മാത്യു ഷോട്ടിനെക്കൊണ്ട് വലിയ കാര്യമൊന്നുമില്ല. പേര് കൊണ്ട് മാത്രം അദ്ദേഹം ഒരു ഓഫ് സ്പിന്നറാണ്. പവര്‍പ്ലേയില്‍ പന്ത് എന്തായാലും നേരെ പോകും. മാത്യു ഷോര്‍ട്ടിനെ ഓഫ് സ്പിന്നര്‍ എന്ന് വിളിക്കുന്നത് എന്നെ ഓഫ് സ്പിന്നര്‍ എന്ന് വിളിക്കുന്നതിന് തുല്യമാണ്. അദ്ദേഹം ഇത്ര നല്ല ബൗളറാണെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ 11ല്‍ ഉള്‍പ്പെടുത്താത്തത്?
ഷോര്‍ട്ട് അത്ര മികച്ച ബൗളറല്ല. അദ്ദേഹം വെറും ഒരു പാര്‍ട്ട് ടൈമര്‍ മാത്രമാണ്. അഭിഷേക് ശര്‍മയ്ക്ക് വേണ്ടി മാത്രം നിങ്ങള്‍ ഒരു ഓഫ് സ്പിന്നര്‍ കളിക്കാന്‍ പോകുകയാണോ? ഞാന്‍ തീര്‍ച്ചയായും അകീല്‍ ഹുസൈനെ പിന്തുണയ്ക്കും. ടി-20 ലോകകപ്പില്‍ അഭിഷേക് ശര്‍മയെ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. എന്തായാലും, അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ബൗളര്‍ ആരാണെന്ന് പോലും നോക്കില്ല,’ ശ്രീകാന്ത് പറഞ്ഞു.
അതേസമയം ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ദല്‍ഹിയും ബെംഗളൂരുവും ഏറ്റുമുട്ടുമ്പോല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ബൈദരാബാദുമാണ് കളത്തിലിറങ്ങുന്നത്.
മത്സരത്തില്‍ ചെന്നൈ വിജയപ്രതീക്ഷയിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലുള്ളത് ചെന്നൈക്ക് ആശ്വാസമാണ്. എന്നാല്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദിന് പരിക്ക് പറ്റിയത് ടീമിന് തിരിച്ചടിയാണ്. ഹൈദരാബാദിന്റെ വമ്പന്‍ ബാറ്റര്‍മാരെ നേരിടാന്‍ ചെന്നൈ ബൗളിങ് യൂണിറ്റിന് സാധിക്കുമോ എന്നത് കണ്ടറിയണം.