| Wednesday, 18th November 2026, 7:19 pm

അപകടകാരിയായി ബാറ്ററല്ല, ചെന്നൈ അവനെയും റിലീസ് ചെയ്യേണ്ടിയിരുന്നു; അഭിപ്രായവുമായി ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

2027ലെ ഐ.പി.എല്‍ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ് വലയ അഴിച്ചുപണികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രശാന്ത് വീര്‍ ഉള്‍പ്പെടെ 10 താരങ്ങളെ ചെന്നൈ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചെന്നൈ ബാറ്റര്‍ കാര്‍ത്തിക് ശര്‍മയെയും ചെന്നൈയ്ക്ക് റിലീസ് ചെയ്യാമായിരുന്നു എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.

14.20 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ കാര്‍ത്തിക്കിനെ റിലീസ് ചെയ്ത് കുറഞ്ഞ പണത്തിന് തിരികെ വാങ്ങാമായിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല കാര്‍ത്തിക് അപകടകാരിയായ ഒരു ബാറ്റര്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കാര്‍ത്തിക് ശര്‍മയെ ഞാന്‍ തീര്‍ച്ചയായും റിലീസ് ചെയ്യുകയും കുറഞ്ഞ വിലയ്ക്ക് തിരിച്ചെടുക്കുകയും ചെയ്യുമായിരുന്നു. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മറ്റൊരു ടീമും അദ്ദേഹത്തിനായി രംഗത്തെത്തുമായിരുന്നില്ല. അത്ര അപകടകാരിയായ താരമൊന്നുമല്ല അദ്ദേഹം.

കാര്‍ത്തിക് ശര്‍മ

മികച്ച താരമാണ്, പക്ഷേ മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇന്നിങ്സുകള്‍ ഇതുവരെ കളിച്ചിട്ടില്ല. സ്പിന്നിനെ നന്നായി നേരിടുന്ന ഹിറ്ററാണ് അദ്ദേഹം. എന്നാല്‍ മീഡിയം പേസര്‍മാരെയും ഇതുപോലെ അടിച്ചുതകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

അതേസമയം 2026ലെ ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് കാര്‍ത്തിക് ശര്‍മ കാഴ്ചവെച്ചത്. 11 മത്സരങ്ങളില്‍ നിന്ന് 295 റണ്‍സാണ് താരം നേടിയത്. 71 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. കൂടാതെ 32.77 എന്ന ആവറേജും 136.57 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

രണ്ട് അര്‍ധ സെഞ്ച്വറികളാണ് സീസണില്‍ താരം നേടിയത്. സീസണിന്റെ അവസാന ഘട്ടത്തില്‍ കാര്‍ത്തിക്കിന് പരിക്കേറ്റ് പുറത്താകേണ്ടി വന്നിരുന്നു. വരും സീസണില്‍ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

2027ലെ ഐ.പി.എല്ലിനോട് അനുബന്ധിച്ച് ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍

ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, കാര്‍ത്തിക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, നൂര്‍ അഹമ്മദ്, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗധരി, ജെയ്മി ഓവര്‍ട്ടണ്‍, ശിവം ദുബെ, രാമകൃഷ്ണ ഘോഷ്, ഗുര്‍ജപ്നീത് സിങ്, അന്‍ഷുല്‍ കാംബോജ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചഹര്‍

ചെന്നൈ സൂപ്പര്‍ കിങ്സ് റിലീസ് ചെയ്ത താരങ്ങള്‍

സ്‌പെന്‍സര്‍ ജോണ്‍സണ്‍, അമന്‍ ഖാന്‍, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, മാറ്റ് ഹെന്റി, മക്‌നീല്‍ നോറോണ്‍ഹ, സക്കറി ഫോക്‌സ്, കുല്‍ദീപ് യാദവ്, ഡിയാന്‍ ഫോറസ്റ്റര്‍, ആകാശ് മധ്വാള്‍

Content Highlight: Kris Srikkanth says Chennai Super Kings could have released Kartik Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more