| Friday, 24th April 2026, 11:41 am

ഈ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടാന്‍ അവന് സാധിക്കും; സൂപ്പര്‍ താരത്തെ പുകഴ്ത്തി ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ വമ്പന്‍ വിജയത്തിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെടിക്കെട്ട് ബാറ്റര്‍ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. വര്‍ഷങ്ങളായി നമ്മള്‍ കാണുന്ന സഞ്ജുവിനെയല്ല നമ്മള്‍ കണ്ടതെന്നും സഞ്ജു പുറത്താകാതെ വേഗതയില്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടാന്‍ സഞ്ജുവിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വര്‍ഷങ്ങളായി നമ്മള്‍ കാണുന്ന സഞ്ജു അല്ല ഇത്. അവന്‍ ധീരത കാണിക്കുന്നവനാണ്. ഇന്ന്, അവന്‍ വേഗത്തിലാണ് സ്‌കോര്‍ ചെയ്തത്, അവന് ഒരിക്കലും പുറത്താകാന്‍ തോന്നിയില്ല. പുറത്താകാന്‍ തോന്നുന്ന ഒരു ഷോട്ടുപോലും അയാള്‍ക്ക് ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും അയാള്‍ക്ക് അസ്വസ്ഥത തോന്നിയില്ല. ഈ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടാന്‍ അദ്ദേഹത്തിന് സാധിക്കും, കാരണം അദ്ദേഹം വളരെ എളുപ്പത്തില്‍ കളിക്കുന്നു,’ ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് ചെന്നൈ സൂപ്പര്‍ കിങ് സ്വന്തമാക്കിയത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. മാത്രമല്ല പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും മഞ്ഞപ്പടയ്ക്ക് സാധിച്ചു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തിലായിരുന്നു ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു വാംഖഡെയുടെ മണ്ണില്‍ താണ്ഡവമാടിയത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.

ചെന്നൈക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് അകീല്‍ ഹൊസൈനാണ്. ഇംപാക്ട് പ്ലെയറായി വന്ന് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗദരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Kris Srikkanth Praises Sanju Samson For Great Performance Against Mumbai Indians

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more