ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയുടെ കാര്യത്തില്‍ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. പകരക്കാരനില്ലാത്ത ഇന്ത്യന്‍ താരമാണ് പാണ്ഡ്യയെന്നും തിരിച്ചുവരുമെന്ന് പറയുമ്പോഴും താരത്തിന് വീണ്ടും പരിക്ക് പറ്റിയ വിവരമാണ് ലഭിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പരിക്ക് ഗുരുതരമല്ലെന്ന് കേല്‍ക്കുമ്പോഴും താരം ഇനി അടുത്ത ഐ.പി.എല്ലിലാണ് കളത്തിലിറങ്ങുന്നത് എന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും, എന്നാല്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഐ.പി.എല്‍ കളിക്കുന്നതിന്റെ ആവശ്യമെന്താണെന്നും ശ്രീകാന്ത് ചോദിച്ചു.
‘ഹര്‍ദിക് പാണ്ഡ്യ 2026ലെ ഐ.പി.എല്ലില്‍ മുഴുവന്‍ സീസണും കളിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന് അത്ര മികച്ചൊരു സീസണായിരുന്നില്ല. എന്നിരുന്നാലും, ഈ രാജ്യത്ത് അദ്ദേഹത്തിന് പകരക്കാരനാകാന്‍ കഴിയുന്ന മറ്റൊരു താരമില്ലെന്ന് എനിക്കറിയാം.
ഹര്‍ദിക്ക് പാണ്ഡ്യ
ഓരോ പരമ്പരയും തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഈ പരമ്പരയിലൂടെ തിരിച്ചെത്തുമെന്ന് നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍ പിന്നീട് വീണ്ടും പരിക്കേറ്റുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന് ഗുരുതരമായ പരിക്കില്ലെന്നും നമ്മള്‍ കേട്ടതാണ്. പിന്നെ എങ്ങനെയാണ് ഇത്രയധികം പരമ്പരകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തുന്നത്? സത്യസന്ധമായി പറഞ്ഞാല്‍, ഇത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ്.
ഇപ്പോള്‍ കേള്‍ക്കുന്നത് അദ്ദേഹം ഈ സീസണ്‍ മുഴുവന്‍ വിട്ടുനില്‍ക്കുമെന്നും അടുത്ത ഐ.പി.എല്‍ സീസണില്‍ മാത്രമേ നേരിട്ട് കളത്തിലിറങ്ങുകയുള്ളൂ എന്നുമാണ്. ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.
ഇന്ത്യയ്ക്കായി കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഐ.പി.എല്‍ കളിക്കുന്നതിന്റെ ആവശ്യമെന്താണ്? ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് സ്വന്തം സമയം ആസ്വദിച്ച് കഴിയാനാണ് താത്പര്യമെന്നും, ഇന്ത്യയ്ക്കായി കളിക്കാന്‍ അവന് ഇനി ആഗ്രഹമില്ലെന്നുമാണ് തോന്നുന്നത്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ഈ വര്‍ഷം മെയ് മുതല്‍ ഹര്‍ദിക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2026 ജൂണില്‍ അഫ്ഗാനിസ്ഥാനെതിരായ ഹോം ഏകദിന പരമ്പരയിലൂടെ 32കാരനായ പാണ്ഡ്യ കളിക്കളത്തിലേക്ക് തിരിച്ചെത്തേണ്ടതായിരുന്നു.
എന്നാല്‍ പുതിയ പരിക്കുകള്‍ കാരണം തുടര്‍ന്ന് നടന്ന ഇന്ത്യ എയും ഓസ്‌ട്രേലിയ എയുമുള്ള പരമ്പരയ്ക്കും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഏറ്റവും ഒടുവിലുണ്ടായ പരിക്ക് മൂലം ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഹാര്‍ദിക്കിനെ ഒഴിവാക്കിയിരുന്നു.
അതേസമയം ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിലെത്തി കളിക്കുക. ഒക്ടോബര്‍ 22നാണ് ടി-20 പരമ്പരക്ക് തുടക്കമാവുന്നത്.
Content Highlight: Kris Srikkanth Criticize Indian Super Allrounder Hardik Pandya