| Tuesday, 21st July 2026, 11:17 am

എല്ലാത്തിനും കാരണം ഗംഭീര്‍, പരാജയങ്ങളെല്ലാം മറച്ചുവെക്കും; രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. ഇന്ത്യയുടെ മോശം ഫലങ്ങള്‍ക്കല്ലാം കാരണം ഗംഭീറണെന്നും ടീം മാനേജ്‌മെന്റ് ഉത്തരവാദിത്തം ഏറ്റെടുക്കണെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ പരാജയങ്ങളെല്ലാം മറച്ചുപിടിക്കുമെന്നും മറച്ചുവെക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തോല്‍വികള്‍ക്കിടയിലും ഇന്ത്യ എങ്ങനെയെങ്കിലും ഒരു ചാമ്പ്യന്‍സ് ട്രോഫിയും ഒരു ടി-20 ലോകകപ്പും നേടിയേക്കും. ആ കിരീടങ്ങളുടെ പേരില്‍ ഗൗതം ഗംഭീറിനെ വാഴ്ത്തുകയും ചെയ്യും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ മോശം ഫലങ്ങളുടെ ഉത്തരവാദിത്തം ഗംഭീറിനാണ്.

ക്രിസ് ശ്രീകാന്ത്

ടീം മാനേജ്‌മെന്റ് മൊത്തത്തില്‍ ഇതിന് ഉത്തരവാദിത്തം ഏറ്റെടുക്കണം. പക്ഷേ ഇന്ത്യയില്‍ അത്തരമൊരു സംസ്‌കാരം ഒരിക്കലും കാണില്ല. അതിനാല്‍ ഈ പരാജയങ്ങളെല്ലാം ഒടുവില്‍ മറച്ചുവെക്കപ്പെടും,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2024ലാണ് ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ശേഷം മൂന്ന് ഫോര്‍മാറ്റിലും കൂടെ 84 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 54 വിജയവും 23 തോല്‍വിയും അഞ്ച് സമനിലയും ഇന്ത്യയ്ക്കുള്ളത്.

അടുത്തിടെ അയര്‍ലാന്‍ഡിനെതിരായ ചരിത്ര തോല്‍വികളും ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഏറ്റുവാങ്ങിയിരുന്നുത്. ഏകദിനത്തില്‍ ഇന്ത്യ 24 മത്സരങ്ങളില് 16 വിജയവും എട്ട് തോല്‍വിയും ഒരു സമനിലയുമാണ് നേടിയത്. റെഡ് ബോളില്‍ ഇന്ത്യ 19 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 10 തോല്‍വിയും ഏഴ് വിജയവും രണ്ട് സമനിലയും. ടി-20യില്‍ 39 മത്സരത്തില്‍ നിന്ന് 31 വിജയവും ആറ് തോല്‍വിയും രണ്ട് സമനിലയുമാണ് ഇന്ത്യയ്ക്ക്.

അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Content Highlight: Kris Srikkanth Criticize Gautam Gambhir And Indian Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more