2027 ഐ.സി.സി ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇപ്പോള്‍ ലോകകപ്പിന് മുന്നോടിയായി സമീപ കാലത്തെ പ്രകടനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.
ടീം സെലക്ഷനില്‍ മാനേജ്‌മെന്റ് അല്പം ശ്രദ്ധ നല്‍കണമെന്നാണ് ക്രിസ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്. ഓള്‍ റൗണ്ടര്‍ ശിവം ദുബെ ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയില്ലെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലായ ചീക്കി ചീക്കയിലൂടെ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘എല്ലാ താരങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതില്ല. ഉദാഹരണത്തിന് ശിവം ദുബെ 2027 ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതയില്ല. ഹര്‍ദിക് പാണ്ഡ്യക്കും നിതീഷ് കുമാര്‍ റെഡ്ഢിക്കും പരിക്ക് പറ്റാന്‍ സാധ്യതയുള്ളതിനാലാണ് ശിവം ദുബെയെ ടീമിലേക്ക് പരിഗണിക്കാക്കപ്പെടുന്നത്,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ദുബെ ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഢിക്ക് പകരക്കാരനായാണ് ദുബെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം പിടിച്ചത്.
ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ ആയിട്ടായിരുന്നു നിതീഷ് കുമാറിനെ ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാല്‍ പരിക്കേറ്റ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവും മടങ്ങിയതോടെയാണ് ദുബെക്ക് അവസരം ലഭിച്ചത്.
നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇടം പിടിക്കുന്നത്. ഇംഗ്ലീഷ് ടീമിനെതിരെ ആദ്യ ഏകദിനത്തില്‍ കളത്തിലിറങ്ങുന്നതിന് മുമ്പ് 2024ല്‍ ശ്രീലങ്കക്കെതിരെയാണ് ദുബെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നത്. 2019 വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലായിരുന്നു നിതീഷ് കുമാറിന് പരിക്ക് പറ്റിയത്. ഇതിനു പിന്നാലെ താരത്തിന് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള ടി-20 പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.
അതേസമയം ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
Content Highlight: Kris Srikanth talks about Shivam Dube performance in odi