ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈയുടെ പരാജയത്തിന് 90 ശതമാനം കാരണക്കാരന്‍ ഗെയ്ക്വാദാണെന്ന് അദ്ദേഹം പറഞ്ഞു.
നേരിട്ട 21 പന്തില്‍ ഒരിക്കല്‍ പോലും ബൗണ്ടറി അടയ്ക്കാനായി ഗെയ്ക്വാദ് ശ്രമിക്കുക പോലും ചെയ്തില്ലെന്നും മികച്ച നിലയില്‍ കളിച്ചിരുന്ന സഞ്ജു സാംസണിന് പിന്തുണയെങ്കിലും നല്‍കിയിരുന്നെങ്കില്‍ താരം പിഴവ് വരുത്തില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com
‘സി.എസ്.കെയുടെ പരാജത്തിന് 90 ശതമാനവും കാരണക്കാരന്‍ ഋജുരാജ് ഗെയ്ക്വാദാണ്. നേരിട്ട 21 പന്തില്‍ ഒരു ബൗണ്ടറി പോലും അവന്‍ അടിച്ചില്ല. അതുമാത്രമല്ല, അതിനായി ശ്രമിക്കുക പോലും ചെയ്തില്ല എന്നതാണ് സങ്കടം. പവര്‍പ്ലേയില്‍ നമ്മള്‍ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം അവന്‍ മറന്നു.
മറുവശര്ത്ത് സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു. അവനൊരു പിന്തുണയെങ്കിലും ഗെയ്ക്വാദ് നല്‍കിയിരുന്നെങ്കില്‍ അത്തമൊരു ഷോട്ടിന് സഞ്ജു മുതിരില്ലായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.
ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഗെയ്ക്വാദ് തീര്‍ത്തും നിറം മങ്ങിയിരുന്നു. 21 പന്തുകള്‍ നേരിട്ട താരം വെറും 15 റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറി പോലും ചെന്നൈ ക്യാപ്റ്റന്‍ ഈ ഇന്നിങ്‌സിനിടയില്‍ അടിച്ചിരുന്നില്ല. ഇത് സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് സമ്മര്‍ദം നല്‍കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഋതുരാജ് ഗെയ്ക്വാദ്. Photo: The Cricket Panda/x.com
അതേസമയം, മത്സരത്തില്‍ ചെന്നൈ ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന് തോല്‍വി വഴങ്ങയിരുന്നു. ഇതോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. സീസണില്‍ ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രം ടീമിന് പ്രതീക്ഷയുള്ളൂ.
മെയ് 21ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അവസാന മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
Content Highlight: Kris Srikanth says Ruturaj Gaikwad’s innings is the main reason behind CSK’s lost against SRH