| Tuesday, 28th May 2019, 11:36 am

ഇത്തരം മോദിഭക്തരെ ഒരു നിമിഷംപോലും വച്ച് പുലര്‍ത്തരുത്; നിരപരാധികളുടെ രക്തക്കറയുള്ള മോദിയെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടിയെ പുറത്താക്കണമെന്ന് എ.എം രോഹിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അംഗം എ.എം രോഹിത്. കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും പറയുവാനാവില്ലെന്നും ഇത്തരം മോദിഭക്തരെ ഒരു നിമിഷംപോലും വച്ച് പുലര്‍ത്തരുതെന്നും രോഹിത് പറഞ്ഞു.

മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം, പക്ഷെ അത് കോണ്‍ഗ്രസിന്റെ ചിലവില്‍ ആകരുത്. മോദി സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങള്‍ മതേത്വര വിശ്വാസികളുടെ മുന്നില്‍, മനസ്സില്‍ മോദികുറ്റക്കാരാനാണ്. നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യില്‍ പറ്റിയിട്ടുള്ളവനാണെന്നും രോഹിത് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

‘എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.
കോണ്‍ഗ്രസില്‍ നിന്നും പോകാന്‍ ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പെട്ടെന്ന് പോണം. പഴയ കൂടാരത്തിലേക്കാണെങ്കിലും മോദി കൂടാരത്തിലെക്കാണെങ്കിലും ഞങ്ങള്‍ക്ക് രണ്ട് കൂടാരവും തുല്യരാണ്’ രോഹിത് കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്. മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ച് പുലര്‍ത്തരുത്.എടുത്ത് പുറത്തു കളയണം.

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.

അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോണ്‍ഗ്രസിന്റെ ചിലവില്‍ ആകരുത്. മോദി സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങള്‍ മതേത്വര വിശ്വാസികളുടെ മുന്നില്‍, മനസ്സില്‍ മോദികുറ്റക്കാരാനാണ്.നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യില്‍ പറ്റിയിട്ടുള്ളവനാണ്.

Latest Stories

We use cookies to give you the best possible experience. Learn more