തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
അബിന് കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമെന്നും അതിന് എന്താണ് കുഴപ്പമെന്നും കേരളത്തില്‍ നില്‍ക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.സി. വേണുഗോപാല്‍ കേരളത്തിലും ഇന്ത്യയൊട്ടാകെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാധ്യമങ്ങളോട് അബിൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം നിരസിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ തുടരാനാണ് താത്പര്യമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബിന്‍ വര്‍ക്കി പറഞ്ഞിരുന്നു. നിലവിൽ അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റാണ്.
Content Highlight: KPCC President rejects Abin Varkey’s request