| Tuesday, 10th October 2017, 12:42 pm

തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും ഒറ്റക്കെട്ടായി എതിര്‍ക്കണം; കെ.പി.എ.സി ലളിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആര് തെറ്റ് ചെയ്താലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള സംഗാതി നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിത.

തെറ്റ് ചെയ്യുന്നത് നമ്മുടെ മകനായാലും അനുജനായാലും ചേട്ടനായാലും അച്ഛനായാലും നമ്മള്‍ അവരെ എതിര്‍ക്കണം. അവര്‍ക്കെതിരെ ശക്തമായി പോരാടണം. നമ്മുടെ കുട്ടികളെ അങ്ങേയറ്റം വരെ നമ്മള്‍ സംരക്ഷിക്കണം. അവര്‍ക്ക് വേണ്ടി പോരാടണമെന്നും കെ.പി.എ.സി ലളിത പറഞ്ഞു.


Dont Miss ‘പ്ലാസ്റ്റിക്ക് ബാറ്റുപയോഗിക്കു അങ്ങിനെയെങ്കില്‍ മരങ്ങള്‍ സംരക്ഷിക്കാം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട യുവരാജിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ


ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയവേ നടന്‍ ദിലീപിനെ കെ.പി.എസി ലളിത ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ദീലിപിന്റെ വീട്ടിലെത്തി ഭാര്യ കാവ്യാമാധവനേയും മകള്‍ മീനാക്ഷിയേയും സന്ദര്‍ശിച്ചതിന് പിന്നാലയെയായിരുന്നു കെ.പി.എ.സി ജയിലില്‍ ദീലീപിനെ സന്ദര്‍ശിച്ചത്.

അതേസമയം സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കെ പീഡനക്കേസില്‍ പ്രതിയായ ഒരാളെ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനവും വന്നിരുന്നു.

എന്നാല്‍ ദിലീപിനെ സന്ദര്‍ശിച്ചത് വ്യക്തിപരമായ കാര്യം മാത്രമാണെന്നും ദിലീപ് തനിക്ക് മകനെപ്പോലെയാണെന്നുമായിരുന്നു കെ.പി.എ.സി ലളിത അന്ന് പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more