കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് തിരിച്ചടിയായി മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്ത്.
പുതിയ വോട്ടര്‍ പട്ടിക പ്രകാരമാണ് വി.എം വിനുവിന്റെ പേര് പുറത്തായിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കല്ലായി വാര്‍ഡില്‍ നിന്ന് വി.എം. വിനു മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി സംവിധായകന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിരിച്ചടിയായി വോട്ടര്‍ പട്ടിക പുറത്തെത്തിയിരിക്കുന്നത്.
നേരത്തെ താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം.കെ. രാഘവന്‍ എം.പിയും പ്രവീണ്‍ കുമാറും രമേസ് ചെന്നിത്തലയും വിളിച്ച് നിര്‍ബന്ധിച്ചതോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കോഴിക്കോടിന്റെ മാറ്റത്തിനായി ജനം ആഗ്രഹിക്കുന്നെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും വി.എം. വിനു പറഞ്ഞിരുന്നു.
അതേസമയം, കോഴിക്കോട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ് ലിയയാണ് യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
Content Highlight: Kozhikode Mayoral candidate Director V.M. Vinu’s name is not in the voter list