| Monday, 8th January 2018, 11:52 am

കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂളിനു നേരെ ആക്രമണം; ക്ലാസ് മുറികള്‍ക്ക് തീയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂള്‍ ക്ലാസ് മുറികള്‍ ആക്രമികള്‍ തീയിട്ട നശിപ്പിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ക്കാണ് തീയിട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇന്നു രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അക്രമവിവരം അറിയുന്നത്. തീപടര്‍ന്ന അഞ്ചാം ക്‌ളാസ് സി, ഡി ഡിവിഷനുകളിലെ കുട്ടികളെ സ്‌കൂളിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. അടുത്തിടെ സ്‌കൂളിലെ പൈപ്പുകള് ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more