| Tuesday, 4th February 2025, 5:00 pm

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; 30ഓളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഒരാളുടെ നില ഗുരുതരമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഴിക്കോട് ടൗണില്‍ നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടമുണ്ടായത്.

കെ.എല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. മുമ്പില്‍ പോയിരുന്ന ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്കിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ എട്ട് പേരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസ്ഥലത്ത് നിന്ന് ബസ് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Content Highlight: Kozhikode bus accident; About 20 people were injured, one was in critical condition

We use cookies to give you the best possible experience. Learn more