| Thursday, 28th January 2016, 1:27 pm

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം:  കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. കുന്നത്തൂര്‍ എം.എല്‍.എയാണ് കുഞ്ഞുമോന്‍. ആര്‍.എസ്.പിയുടെ മൂന്ന് എം.എല്‍.എമാരില്‍ ഒരാളായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍.കുഞ്ഞുമോന്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. യു.ഡി.എഫില്‍ എത്തിയ ശേഷം ആര്‍.എസ്.പി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു കുഞ്ഞുമോന്‍.

ആത്മാഭിമാനമുള്ള ആര്‍.എസ്.പിക്കാരന് യു.ഡി.എഫ് മുന്നണിയില്‍ നില്‍ക്കാനാകില്ലെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. ആയിരക്കണക്കിന് പാര്‍ട്ടി അണകളും മറ്റു നേതാക്കളും തനിക്കൊപ്പം വരുമെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവെക്കുകയാണെന്നും കുഞ്ഞുമോന്‍ പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് യഥാര്‍ത്ഥ ആര്‍.എസ്.പി രൂപീകരിക്കുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കളായ അമ്പലത്തറ ശ്രീധരന്‍ നായര്‍, ജി.എന്‍ പോറ്റി, ആര്‍.വൈ.എഫിന്റെ മറ്റു നേതാക്കള്‍ തുടങ്ങിയവരെല്ലാം തനിക്കൊപ്പമുണ്ടെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. അഴിമതി നിറഞ്ഞ യു.ഡി.എഫ് ഭരണത്തിന് ആര്‍.എസ്.പിയുടെ ഇപ്പോഴത്തെ നേതൃത്വം കൂട്ടു നില്‍ക്കുകയാണെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തി.

Latest Stories

We use cookies to give you the best possible experience. Learn more