| Saturday, 19th October 2019, 2:48 pm

നിങ്ങള്‍ ഇനിയും മലരിക്കലിലെ ആമ്പല്‍ കാഴ്ച കാണാന്‍ പോയില്ലേ?; പതിനഞ്ച് ദിവസം കൂടി മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് മലരിക്കലിലെ 600ഏക്കറിലെ ആമ്പല്‍ പാടങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ മവരിക്കലും ആമ്പല്‍പ്പാടവും മാത്രവുമാണ് കുറച്ചു ദിവസങ്ങളായി.

നിങ്ങള്‍ മലരിക്കലില്‍ പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പെട്ടെന്ന് പോവണം. ഇനി പതിനഞ്ച് ദിവസം കൂടിയാണ് ആമ്പല്‍ പൂക്കള്‍ അങ്ങനെ കാണാനാവുക. അത് കഴിഞ്ഞാല്‍ കൃഷിയിറക്കും.

ഒക്ടോബര്‍ 21 മുതല്‍ ഏതാനും ദിവസങ്ങളിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത് ആമ്പല്‍ പൂക്കളെ കാണാനാനുള്ള അവസരമുണ്ടാകും. കാഞ്ഞിരം ജെട്ടിയില്‍ നിന്ന് മലരിക്കലിലേക്ക് ഇപ്പോല്‍ ബസ് സര്‍വീസ് ഉണ്ട്. ഇവിടെ നിന്ന് ബോട്ടില്‍ പോകാനുള്ള സൗകര്യമാണ് 21 മുതല്‍ ഏര്‍പ്പെടുത്തുന്നത്. തിരുവാര്‍പ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് ബോട്ട് സര്‍വീസിലൂടെ സൗകര്യം ഉണ്ടാവുക.

മലരിക്കലേക്ക് എത്താനുള്ള വഴി ഇങ്ങനെയാണ്. കോട്ടയത്ത് നിന്ന് ഇല്ലിക്കല്‍ കവലയില്‍ എത്തുക. തിരുവാര്‍പ്പ് റോഡില്‍ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ
കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്തു നിന്നെത്തുന്നവര്‍ ഇല്ലിക്കലില്‍ എത്തി വലത്തോട് തിരിഞ്ഞു തിരുവാര്‍പ്പ് റോഡിലൂടെ വേണം പോകാന്‍.

We use cookies to give you the best possible experience. Learn more